കൊ​ല്ലം ബി​ഷ​പ് ജെ​റോം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് ഇ​ന്നു മു​ത​ൽ
Thursday, June 19, 2025 5:59 AM IST
കൊ​ല്ലം: ബി​ഷ​പ് ജെ​റോം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ന്‍റ് എ​ൻ​ജി​നീ​യ​റിം​ഗ്, സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് ഓ​ൺ എ​മേ​ർ​ജിം​ഗ് ട്രെ​ൻ​ഡ്‌​സ് ആ​ന്‍റ് ഇ​നോ​വേ​ഷ​ൻ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും.

ഐ​ഇ​ഐ കൊ​ല്ലം ലോ​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ​യും ഹാ​ബി​ലേ​റ്റ് ലേ​ർ​ണിം​ഗ് സൊ​ലൂ​ഷ​ൻ​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​ന് പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളെ​യും ന​വീ​ന സം​രം​ഭ​ങ്ങ​ളെ​യും ആ​ഴ​ത്തി​ൽ വി​ശ​ക​ല​നം ചെ​യ്യു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ. ആ​ർ. അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ഐ​ബി​എം കൊ​ച്ചി​യി​ലെ സീ​നി​യ​ർ ഡാ​റ്റാ സ​യ​ന്‍റി​സ്റ്റ് ഡോ. ​ബി​ന്ദു കൃ​ഷ്‌​ണ​ൻ മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ഏ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ർ ഡോ. ​കെ. ബി​ജു തി​രു​വ​ന​ന്ത​പു​രം, കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് പ്ര​ഫ. ഡോ. ​എ.​പ്ര​വീ​ൺ എ​ന്നി​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

രാ​ജ്യ​ത്തെ വി​വി​ധ ഹൈ​ടെ​ക് മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ​ഗ്ധ​ർ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഗ​വേ​ഷ​ക​ർ​ക്കും ടെ​ക്നോ​ള​ജി​യി​ൽ പു​തി​യ നേ​ട്ട​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നും പു​തി​യ ഗ​വേ​ഷ​ണ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നു​മു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​രു​ടെ ആ​ശ​യ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ന് ഡോ. ​എ​ച്ച്. കെ. ​സു​ഗ​ന്ധി​നി, ഡോ. ​ല​ക്ഷ്‌​മ​ൺ കു​ട്വ (മ​ണി​പ്പാ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, ക​ർ​ണ​ട​ക) തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.

കോ​ൺ​ഫ​റ​ൻ​സി​ൽ കേ​ര​ള​ത്തി​ൽ നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​യി 150-ൽ​പ്പ​രം പേ​ർ പ​ങ്കെ​ടു​ക്കും. മൂ​ന്ന് സെ​ഷ​നു​ക​ളി​ലാ​യി ഓ​ൺ​ലൈ​നാ​യും ഓ​ഫ് ലൈ​നാ​യും 42 പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്9387265487, 9496244355 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും വ്യ​വ​സാ​യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും അ​വ​രു​ടെ ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ബ​ന്ധ രൂ​പ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​കും.

സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ പു​തി​യ സാ​ധ്യ​ത​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന ദേ​ശീ​യ കോ​ൺ​ഫ​റ​ൻ​സി​ൽ അ​റി​വ് പ​ങ്കു​വ​യ്ക്കു​ന്ന​തി​നു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​യി​രി​ക്കും ല​ഭ്യ​മാ​ക്കു​ക​യെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ. ആ​ർ.​അ​നി​ൽ, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി ദീ​പാ രാ​ജ​ൻ, സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​സു​ധി മേ​രി കു​ര്യ​ൻ, പി​ആ​ർ​ഒ ബി​ബി ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.