വ​യോ​ധി​ക​ന്‍റെ വ​സ്തു​വി​ലൂ​ടെ ലൈ​ൻ വ​ലി​ച്ച സംഭവം; എ​ഡി​എം തീ​ർ​പ്പാ​ക്ക​ണ​മെ​ന്ന്
Thursday, June 19, 2025 6:14 AM IST
കൊ​ല്ലം : കെഎ​സ്​ഇബി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ബ​ന്ധു​വി​ന് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​തി​ന് വ​യോ​ധി​ക​ന്‍റെവീ​ടി​ന് മു​ക​ളി​ലൂ​ടെ വൈ​ദ്യു​തി ലൈ​ൻ വ​ലി​ച്ചെ​ന്ന പ​രാ​തി കു​ന്ന​ത്തൂ​ർ ത​ഹ​സി​ൽ​ദാ​ർ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം വി. ​ഗീ​ത ഉ​ത്ത​ര​വി​ട്ടു.

ത​ഹ​സി​ൽ​ദാ​റു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കൊ​ല്ലം എഡി​എ​മ്മി​ന് കൈ​മാ​റ​ണ​മെ​ന്നും പ​രാ​തി​ക്കാ​രി​യെ​യും എ​തി​ർ​ക​ക്ഷി​യെ​യും കേ​ട്ട് എ​ഡിഎംഇ​രു​ക​ക്ഷി​ക​ൾ​ക്കും സ്വീ​കാ​ര്യ​മാ​യ തീ​ർ​പ്പു​ണ്ടാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ജൂ​ലൈഅഞ്ചിന് ​കൊ​ല്ലം ഗ​വ. ഗ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ എ​ഡിഎം ത​ൽ​സ്ഥി​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം.

വി​ജി​ല​ൻ​സി​ൽ നി​ന്നും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി. പ​രാ​തി​ക്കാ​രി​യാ​യ പ​ടി​ഞ്ഞാ​റേ ക​ല്ല​ട വി​ള​ന്ത​റ സ്വ​ദേ​ശി​നി എ​ൽ. അ​നി​ല​യു​ടെ പി​തൃ​സ​ഹോ​ദ​ര​നാ​യ ശി​വ​ശ​ങ്ക​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സ്തു​വി​ന്‍റെ മ​ധ്യ​ത്തി​ലു​ടെ​യാ​ണ് ലൈ​ൻ വ​ലി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​സ്തു​ത ലൈ​നി​ൽ നി​ന്നും ചി​ല​ർ​ക്ക് ഗാ​ർ​ഹി​ക ക​ണ​ക്ഷ​നും കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക് ക​ണ​ക്ഷ​നുംന​ൽ​കി​യി​ട്ടു​ണ്ട്. എഡിഎ​മ്മി​ന്‍റെ ഉ​ത്ത​ര​വി​ന് വി​രു​ദ്ധ​മാ​യാ​ണ് ശി​വ​ശ​ങ്ക​ര​ന്‍റെ വ​സ്തു​വി​ലൂ​ടെ ലൈ​ൻ വ​ലി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.