സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ ത​ക​ർ​ത്ത് ക‌ടൽ കയറുന്നു : ആ​ശ​ങ്ക​ക​ൾ വി​ട്ടു​മാ​റാ​തെ തീ​ര​ദേ​ശ​വാ​സി​ക​ൾ
Thursday, June 19, 2025 6:14 AM IST
വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ

ച​വ​റ : ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യ​തോ​ടു​കൂ​ടി ക​ട​ൽ സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ ത​ക​ർ​ന്ന ഭാ​ഗ​ത്ത് കൂ​ടി​യു​ള്ള ക​ട​ൽ ക​യ​റ്റം തീ​ര​ദേ​ശ വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ശ​ക്ത​മാ​യ ക​ട​ൽ ക​യ​റ്റ​മാ​ണ് നീ​ണ്ട​ക​ര, ച​വ​റ, പ​ന്മ​ന പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തീ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. നീ​ണ്ട​ക​ര ഹാ​ർ​ബ​റി​ന് വ​ട​ക്കു​വ​ശം മു​ത​ൽ പൊ​ന്മ​ന വ​രെ​യു​ള്ള ക​ട​ൽ​ഭി​ത്തി ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ട​ൽ ക​യ​റു​ന്ന​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ ക​ട​ൽ ക​യ​റ്റം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത് നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ ഭാ​ഗ​ങ്ങ​ളി​ലാ​ണ്. ഇ​വി​ടെ ഏ​റി​യ ഭാ​ഗ​വും പാ​റ ഇ​ട്ട് അ​ടി​ക്കി വെ​ച്ചി​ട്ടു​ള്ള ക​ട​ൽ​ഭി​ത്തി​ക​ൾ പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ഈ ​ഭാ​ഗ​ങ്ങ​ളി​ലെ ക​ര​ക​ളെ തി​ര​മാ​ല​ക​ൾ ക​വ​ർ​ന്ന് കൊ​ണ്ടി​രി​ക്കു​ക​യാ​ണ് . കൃ​ത്യ​മാ​യ സ​മ​യ​ങ്ങ​ളി​ൽ ക​ട​ൽ​ഭി​ത്തി​ക​ൾ സം​ര​ക്ഷി​ക്കാ​ത്ത​താ​ണ് ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ ക​ട​ൽ ക​യ​റ്റം ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ പു​ത്ത​ൻ​തു​റ പ​ണ്ഡി​റ്റ് ക​റു​പ്പ് ന​ഗ​റി​ലെ തീ​ര ഭാ​ഗ​ങ്ങ​ളി​ൽ ക​ട​ൽ ക​യ​റ്റം ശ​ക്ത​മാ​യി​രു​ന്നു. ഇ​വി​ട​ത്തെ വീ​ടു​ക​ൾ​ക്ക് തി​ര​മാ​ല​ക​ൾ ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. പ​ല​പ്പോ​ഴും രാ​ത്രി​യിൽ ഈ ​പ്ര​ദേ​ശ​ത്തു​ള്ള​വ​ർക്ക് ശ​ക്ത​മാ​യ തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​കു​ന്ന​തിനാൽ ഉ​റ​ങ്ങാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യിലാണ്.

നീ​ണ്ട​ക​ര മു​ത​ൽ പൊ​ന്മ​ന വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ ഏ​റി​യ ഭാ​ഗ​വും ഐ​ആ​ർ​ഇ , കെ​എം​എം​എ​ൽ ക​മ്പ​നി​ക​ളു​ടെ ഖ​ന​ന ഭാ​ഗ​ങ്ങ​ളാ​ണ്. ക​ട​ൽ​ക്ഷോ​ഭം ഉ​ണ്ടാ​കു​ന്ന സ​മ​യ​ങ്ങ​ളി​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ൺ​കൂ​ന​ക​ൾ സ്ഥാ​പി​ക്കു​ക​യും ചാ​ക്കു​ക​ളി​ൽ മ​ണ്ണ് നി​റ​ച്ച് അ​ട്ടി വ​യ്ക്കു​ക​യും ചെ​യ്യു​കയാണ് പ​തി​വ്.

എ​ന്നാ​ൽ ശ​ക്ത​മാ​യ തി​ര​മാ​ല​ക​ൾ ഇ​തി​നെ​യെ​ല്ലാം ക​വ​ർ​ന്നു കൊ​ണ്ടു​പോ​കു​ന്ന കാ​ഴ്ച​യാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.സം​ര​ക്ഷ​ണ​ഭി​ത്തി​ക​ൾ പു​ന​ർ​നി​ർ​മാ​ണം ചെ​യ്തി​ട്ടു വ​ർ​ഷ​ങ്ങ​ൾ ഏ​റെ​യാ​യെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. തീ​ര​ദേ​ശ സം​ര​ക്ഷ​ണ​ഭി​ത്തി​ക​ൾ ത​ക​ർ​ന്ന ഭാ​ഗ​ത്തും പൊ​ക്കം കു​റ​ഞ്ഞ ഭാ​ഗ​ത്തും വീ​തി കു​റ​ഞ്ഞ ഭാ​ഗ​ത്തും പാ​റ​ക​ൾ ഇ​ട്ട് തീ​രം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​യിരി​ക്കു​ക​യാ​ണ്.