സ്‌​കൂ​ളു​ക​ളി​ല്‍ മാ​തൃ​ക ‘ശു​ചി​യി​ട​ങ്ങ​ള്‍' ഒ​രു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
Thursday, June 19, 2025 6:14 AM IST
കൊ​ല്ലം: ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കാ​നും നി​ല​വി​ല്‍ ഉ​ള്ള​വ മെ​ച്ച​പ്പെ​ടു​ത്താ​നും ‘ശു​ചി​യി​ടം' പ​ദ്ധ​തി​യു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 15 സ്‌​കൂ​ളു​ക​ളി​ലാ​ണ് മാ​തൃ​കാ ടോ​യ്‌​ല​റ്റ് ബ്ലോ​ക്കു​ക​ള്‍ നി​ര്‍​മി​ക്കു​ക. ഒ​ന്‍​പ​ത് സ്‌​കൂ​ളു​ക​ളി​ല്‍ ഇ​തി​ന​കം പൂ​ര്‍​ത്തീ​ക​രി​ച്ചു.

​മോ​ഡേ​ണ്‍ യൂ​റോ​പ്യന്‍, ഇ​ന്ത്യ​ന്‍ ക്ലോ​സ​റ്റു​ക​ള്‍, വാ​ഷിം​ഗ് ഏ​രി​യ, കു​ട്ടി​ക​ളു​ടെ വി​ശ്ര​മ​സ്ഥ​ലം എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ശു​ചി​മു​റി​ക​ളു​ടെ രൂ​പ​ക​ല്‍​പ്പ​ന. വ​ഴു​ക്ക​ല്‍ ഇ​ല്ലാ​ത്ത ടൈ​ലു​ക​ള്‍, കാ​ത്തി​രി​പ്പ് ഇ​രി​പ്പി​ട​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് മ​റ്റ് പ്ര​ത്യേ​ക​ത​ക​ള്‍. ചു​മ​രു​ക​ളി​ല്‍ ജ​ല സം​ര​ക്ഷ​ണം ശു​ചി​യി​ട​ത്തി​ന്‍റെ വൃത്തി എ​ന്നി​വ​യെ പ​റ്റി സ​ന്ദേ​ശ​ങ്ങ​ളു​മു​ണ്ട്.

ടോ​യ്‌​ല​റ്റ് ബ്ലോ​ക്കു​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ സ്ഥ​ല​സൗ​ക​ര്യ​മു​ള്ള സ്‌​കൂ​ളു​ക​ളെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 850 സ്‌​ക്വ​യ​ര്‍​ഫീ​റ്റ് വ​രു​ന്ന ഒ​രു ടോ​യ്‌​ല​റ്റ് ബ്ലോ​ക്കി​ന്‍റെ നി​ര്‍​മാ​ണ ചെ​ല​വ് 28 ല​ക്ഷം രൂ​പ​യാ​ണ്.

ധ​ന​കാ​ര്യ ക​മ്മീ​ഷ​ന്‍ വി​ഹി​ത​ത്തി​ല്‍ നി​ന്ന് 2022-23 സാ​മ്പ​ത്തി​ക വ​ര്‍​ഷം 4.76 കോ​ടി രൂ​പ പ​ദ്ധ​തി​ക്കാ​യി വ​ക​യി​രു​ത്തി. ജി​ല്ല​യി​ലെ എ​ട്ടു സ്‌​കൂ​ളു​ക​ളി​ല്‍ ര​ണ്ടു​കോ​ടി രൂ​പ ചി​ല​വ​ഴി​ച്ച് ടോ​യ്‌​ല​റ്റ് ബ്ലോ​ക്കു​ക​ള്‍ നി​ര്‍​മി​ച്ചു. ജി​എ​ച്ച്എ​സ്എ​സ് ഓ​ച്ചി​റ, ജി​എ​ച്ച്എ​സ്എ​സ് അ​ച്ച​ന്‍​കോ​വി​ല്‍ ബോ​യ്‌​സ്, ജി​എ​ച്ച്എ​സ്എ​സ് അ​ച്ച​ന്‍​കോ​വി​ല്‍ ഗേ​ള്‍​സ്, ജി​എ​ച്ച്എ​സ്എ​സ് ഏ​രൂ​ര്‍, ജി​എ​ച്ച്എ​സ്എ​സ് തൊ​ടി​യൂ​ര്‍, ജി​എ​ച്ച്എ​സ്എ​സ് ക​ട​യ്ക്ക​ല്‍, ജി​എ​ച്ച്എ​സ്എ​സ് കു​ള​ക്ക​ട, ജി​എ​ച്ച്എ​സ്എ​സ് പ​ടി​ഞ്ഞാ​റേ ക​ല്ല​ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ശു​ചി​യി​ട​ങ്ങ​ൾ ഇ​തി​ന​കം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ര​ണ്ടാം ഘ​ട്ടം 2023-24 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ 2.76 കോ​ടി രൂ​പ വ​ക​യി​രു​ത്തി. ജി​എ​ച്ച്എ​സ്എ​സ് കു​ഴി​ത്ത​റ​യി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചു. ജി​എ​ച്ച്എ​സ്എ​സ് ശാ​സ്താം​കോ​ട്ട, ജി​എ​ച്ച്എ​സ്എ​സ് ക​ല്ലു​വെ​ട്ടാം​കു​ഴി, ജി​എ​ച്ച്എ​സ്എ​സ് ക​രു​കോ​ണ്‍, ജി​എ​ച്ച്എ​സ്എ​സ് വാ​ക്ക​നാ​ട്, ജി​എ​ച്ച്എ​സ്എ​സ് ത​ഴ​വ, ജി​എ​ച്ച്എ​സ്എ​സ് ച​ക്കു​വ​ള്ളി എ​ന്നീ സ്‌​കൂ​ളു​ക​ളി​ല്‍​പു​രോ​ഗ​മി​ക്കു​ക​യു​മാ​ണ്.

വ​രും​വ​ര്‍​ഷ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും ആ​ധു​നി​ക സാ​നി​റ്റ​റി നാ​പ്കി​ന്‍ ഡി​സ്‌​പോ​സ​ല്‍ സൗ​ക​ര്യം കൂ​ടി ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ.​ഗോ​പ​ന്‍ അ​റി​യി​ച്ചു.