കോ​ത​ന​ല്ലൂ​ര്‍ ഫൊ​റോ​നാ പ​ള്ളി​യി​ല്‍ ക​ന്തീ​ശ​ങ്ങ​ളു​ടെ ‌തി​രു​നാ​ളും ഇ​ര​ട്ട​ക​ളു​ടെ മ​ഹാ​സം​ഗ​മ​വും ഇ​ന്ന്
Wednesday, June 18, 2025 11:30 PM IST
ക​​ടു​​ത്തു​​രു​​ത്തി: തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ കോ​​ത​​ന​​ല്ലൂ​​ര്‍ ഫൊ​​റോ​​നാ പ​​ള്ളി​​യി​​ല്‍ ക​​ന്തീ​​ശ​​ങ്ങ​​ളു​​ടെ തി​​രു​​നാ​​ളും ഇ​​ര​​ട്ട​​ക​​ളു​​ടെ മ​​ഹാ​​സം​​ഗ​​മ​​വും ഇ​​ന്ന് ന​​ട​​ക്കും. 19-ാമ​​ത്തെ വ​​ര്‍​ഷ​​മാ​​ണ് ഇ​​ര​​ട്ട​​ക​​ളു​​ടെ സം​​ഗ​​മം ന​​ട​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ​​വ​​ര്‍​ഷം ന​​ട​​ന്ന ഇ​​ര​​ട്ട​​ക​​ളു​​ടെ സം​​ഗ​​മ​​ത്തി​​ല്‍ 410 ജോ​​ഡി ഇ​​ര​​ട്ട​​ക​​ള്‍ പ​​ങ്കെ​​ടു​​ത്തി​​രു​​ന്നു.

ഇ​​ന്ന് രാ​​വി​​ലെ 5.45ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, ഏ​​ഴി​​ന് പാ​​ട്ടു​​കു​​ര്‍​ബാ​​ന, നൊ​​വേ​​ന, 8.30 ന് ​​ഇ​​ര​​ട്ട​​ക​​ളു​​ടെ ര​​ജി​​സ്ട്രേ​​ഷ​​ന്‍ ആ​​രം​​ഭി​​ക്കും. 9.30ന് ​​സ​​മൂ​​ഹ​​ബ​​ലി. ഇ​​ര​​ട്ട​​വൈ​​ദി​​ക​​രാ​​യ ഫാ.​​റോ​​യി ക​​ണ്ണ​​ൻ​​ചി​​റ സി​​എം​​ഐ, ഫാ.​​റോ​​ബി ക​​ണ്ണ​​ൻ​​ചി​​റ സി​​എം​​ഐ, ഫാ.​​റോ​​ജി മ​​ന​​യ്ക്ക​​പ്പ​​റ​​മ്പി​​ല്‍ സി​​എം​​ഐ, ഫാ.​​റെ​​ജി മ​​ന​​യ്ക്ക​​പ്പ​​റ​​മ്പി​​ല്‍ സി​​എം​​ഐ, ഫാ.​​ആ​​ന്‍റോ പേ​​ഴും​​കാ​​ട്ടി​​ല്‍, ഫാ. ​​അ​​ജോ പേ​​ഴും​​കാ​​ട്ടി​​ല്‍, ഫാ. ​​ജ​​സ്റ്റി​​ന്‍ ത​​യ്യി​​ല്‍ ഒ​​എ​​സ്ബി, ഫാ. ​​ജി​​സ്റ്റോ ത​​യ്യി​​ല്‍ ഒ​​എ​​സ്ബി, ഫാ. ​​ഡെ​​യ്ന വ​​ട​​ക്കേ​​മു​​റി​​യി​​ല്‍ എ​​ന്നി​​വ​​ര്‍ കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും.

11.15 ന് ​​തി​​രു​​നാ​​ള്‍ പ്ര​​ദ​​ക്ഷി​​ണം ആ​​രം​​ഭി​​ക്കും. 12.15 ന് ​​ഇ​​ര​​ട്ട​​ക​​ളു​​ടെ സ​​മ​​ര്‍​പ്പ​​ണ ശു​​ശൂ​​ഷ - ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് നി​​ര്‍​വ​​ഹി​​ക്കും.

തു​​ട​​ര്‍​ന്ന് സ്നേ​​ഹ​​വി​​രു​​ന്ന്, വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് പാ​​ട്ടു​​കു​​ര്‍​ബാ​​ന, തു​​ട​​ര്‍​ന്ന് ക​​ന്തീ​​ശ​​ങ്ങ​​ളു​​ടെ തി​​രു​​സ്വ​​രൂ​​പ​​ങ്ങ​​ള്‍ പു​​നഃ​​പ്ര​​തി​​ഷ്ഠി​​ക്കും. തി​​രു​​നാ​​ള്‍ തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍​ക്ക് വി​​കാ​​രി ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ പ​​ടി​​യ്ക്ക​​ക്കു​​ഴു​​പ്പി​​ല്‍, സ​​ഹ​​വി​​കാ​​രി ഫാ.​​ടോം ജോ​​സ് മാ​​മ​​ല​​ശേ​​രി​​ല്‍ എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം വ​​ഹി​​ക്കും.