കൂ​ട​ല്ലൂ​ര്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ഇ​നി​യെ​ന്നും ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​കും
Thursday, June 19, 2025 6:58 AM IST
കി​​ട​​ങ്ങൂ​​ര്‍: പാ​​മ്പാ​​ടി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള കൂ​​ട​​ല്ലൂ​​ര്‍ സാ​​മൂ​​ഹി​​ക ആ​​രോ​​ഗ്യ​​കേ​​ന്ദ്ര​​ത്തി​​ലെ ശു​​ദ്ധ​​ജ​​ല ക്ഷാ​​മ​​ത്തി​​നു ശാ​​ശ്വ​​ത​​പ​​രി​​ഹാ​​ര​​മാ​​കു​​ന്നു. 50 വ​​ര്‍​ഷ​​ത്തോ​​ളം പ​​ഴ​​ക്ക​​മു​​ള്ള ആ​​ശു​​പ​​ത്രി​​യി​​ല്‍ ആ​​വ​​ശ്യ​​ത്തി​​ന് കു​​ടി​​വെ​​ള്ളം എ​​ത്തി​​യി​​രു​​ന്ന​​ത് ആ​​ശു​​പ​​ത്രി​​യി​​ല്‍നി​​ന്നു മാ​​റി പാ​​ട​​ശേ​​ഖ​​ര​​ത്തോ​​ട് ചേ​​ര്‍​ന്നു​​ള്ള കി​​ണ​​റ്റി​​ല്‍നി​​ന്നാ​​യി​​രു​​ന്നു. വ​​ര്‍​ഷ​​ക്കാ​​ല​​ങ്ങ​​ളി​​ല്‍ പാ​​ട​​ശേ​​ഖ​​ര​​ത്തി​​ല്‍ വെ​​ള്ളം നി​​റ​​യു​​മ്പോ​​ള്‍ ചെ​​ളി​​വെ​​ള്ളം കി​​ണ​​റ്റി​​ലേ​​ക്ക് ഇ​​റ​​ങ്ങു​​ക​​യും ത​​ത്ഫ​​ല​​മാ​​യി വ​​ര്‍​ഷ​​ക്കാ​​ല​​ങ്ങ​​ളി​​ല്‍ ഈ ​​കി​​ണ​​റ്റി​​ല്‍​നി​​ന്നു വെ​​ള്ളം ശേ​​ഖ​​രി​​ക്കു​​ന്ന​​തി​​ന് സാ​​ധി​​ക്കാ​​ത്ത അ​​വ​​സ്ഥ​​യാ​​യി​​രു​​ന്നു.

സ​​മീ​​പ​​ത്തു​​ള്ള കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി​​ക​​ളി​​ല്‍നി​​ന്നു വെ​​ള്ളം ശേ​​ഖ​​രി​​ച്ചാ​​ണ് വ​​ര്‍​ഷ​​ക്കാ​​ല​​ത്ത് ആ​​ശു​​പ​​ത്രി​​യി​​ല്‍ കു​​ടി​​വെ​​ള്ളം എ​​ത്തി​​ച്ചി​​രു​​ന്ന​​ത്. ഇ​തി​നു പ​രി​ഹാ​ര​മാ​യി ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ പ​​ദ്ധ​​തി​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മെ​​മ്പ​​ര്‍ ജോ​​സ്മോ​​ന്‍ മു​​ണ്ട​​യ്ക്ക​​ല്‍ അ​​നു​​വ​​ദി​​ച്ച 10 ല​​ക്ഷം രൂ​​പ ഉ​​പ​​യോ​​ഗി​​ച്ച് ആ​​ശു​​പ​​ത്രി വ​ള​പ്പി​ൽ​ത​​ന്നെ സ്ഥാ​​നം നി​​ശ്ച​​യി​​ച്ച് പു​​തി​​യ കി​​ണ​​ര്‍ നി​​ര്‍​മാ​​ണം അ​​വ​​സാ​​ന​​ഘ​​ട്ട​​ത്തി​​ലേ​​ക്ക് ക​​ട​​ക്കു​​ക​​യാ​​ണ്.​ അ​​ഞ്ച് മീ​​റ്റ​​ര്‍ വ്യാ​​സ​​വും 30 അ​​ടി താ​​ഴ്ച​​യു​​മു​​ള്ള കി​​ണ​​റി​​ന്‍റെ നി​​ര്‍​മാ​​ണം പു​​രോ​​ഗ​​മി​​ക്കു​ക​യാ​ണ്. അ​​ടു​​ത്ത ര​​ണ്ടാ​​ഴ്ച​​യ്ക്കു​​ള്ളി​​ല്‍ കി​​ണ​​ര്‍ നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തി​​യാ​​കു​​ന്ന​​തോ​​ടെ കൂ​​ട​​ല്ലൂ​​ര്‍ സാ​​മൂ​​ഹ്യ ആ​​രോ​​ഗ്യ​​കേ​​ന്ദ്ര​​ത്തി​​ലെ ശു​​ദ്ധ​​ജ​​ല ക്ഷാ​​മ​​ത്തി​​ന് ശാ​​ശ്വ​​ത​​പ​​രി​​ഹാ​​രം ആ​​കു​​ക​​യാ​​ണ്.

കി​​ണ​​റി​​ന്‍റെ നി​​ര്‍​മാ​​ണോ​​ദ്ഘാ​​ട​​നം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മെ​​മ്പ​​ര്‍ ജോ​​സ്മോ​​ന്‍ മു​​ണ്ട​​യ്ക്ക​​ല്‍ നി​​ര്‍​വ​​ഹി​​ച്ചു. യോ​​ഗ​​ത്തി​​ല്‍ കി​​ട​​ങ്ങൂ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഇ.​​എം. ബി​​നു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് മെ​​മ്പ​​ര്‍​മാ​​രാ​​യ പ്ര​​ഫ. ഡോ. ​​മേ​​ഴ്സി ജോ​​ണ്‍, അ​​ശോ​​ക് കു​​മാ​​ര്‍, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ടീ​​ന മാ​​ളി​​യേ​​ക്ക​​ല്‍, മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡോ. ​​സി​​ജി വ​​ര്‍​ഗീ​​സ്, പ്ര​​ദീ​​പ് വ​​ലി​​യ​​പ​​റ​​മ്പി​​ല്‍, വ​​ര്‍​ഗീ​​സ് ഒ​​ഴു​​ക​​യി​​ല്‍, പി.​​കെ. രാ​​ജു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.