ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ആരോഗ്യ ബോധവത്കരണവും
Thursday, June 19, 2025 7:15 AM IST
ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. ജെ​എ​ച്ച്‌​ഐ സ​ജ​യ​ന്‍ തെ​ക്ക​യി​ല്‍ ഹി​ന്ദി​യി​ല്‍ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കി.

മ​ലേ​റി​യ, ഫൈ​ലേ​റി​യ എ​ന്നി​വ​യു​ടെ ര​ക്ത​സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചു. ലെ​പ്ര​സി, ടി​ബി എ​ന്നി​വ​യു​ടെ സ്‌​ക്രീ​നിം​ഗ് ന​ട​ത്തി. ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​രെ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ പ​രി​ശോ​ധി​ച്ചു ആ​വ​ശ്യ​മു​ള്ള മ​രു​ന്നു​ക​ള്‍ ന​ല്‍​കി. 120 ഇ​ത​ര​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്തു.

മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പി.​എ​സ്. സു​ശാ​ന്ത്, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മി​നി മാ​ത്യു, ജെ​എ​ച്ച്‌​ഐ​മാ​രാ​യ അ​പ​ര്‍​ണ ഷാ​ജി, കെ.​കെ. അ​നു​ശ്രി, ജെ​പി​എ​ച്ച്എ​ന്‍ കെ.​എ​സ്. ഷീ​ജ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ര​ണ്ട് ദി​വ​സം മു​മ്പ് ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശ​നി​ക്ക് മ​ല​മ്പ​നി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​ര്‍​ക്ക് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ചി​ക​ത്സ ആ​രം​ഭി​ച്ചു. രോ​ഗം വ്യാ​പി​ക്കാ​തി​രി​ക്കാ​ന്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ന്നു​വ​രു​ന്നു.