ഏറ്റുമാനൂര്‍: സംസ്ഥാന ഗാര്‍ഹിക പീഡന പ്രതിരോധ സമിതിയുടെ ജില്ലാ കണ്വന്ഷന് ഏറ്റുമാനൂര്‍ അര്‍ച്ചന വിമന്‍സ് സെന്ററില്‍ നടത്തി. കണ്‍വന്‍ഷന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗര്‍ സമ്മേളനത്തിന്റെ പോസ്റ്റര്‍ സമൂഹ്യപ്രവര്‍ത്തക പത്മകുമാരിക്ക് കൈമാറി നിര്‍വഹിച്ചു.
ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കല്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഗാര്‍ഹിക പീഡന പ്രതിരോധ സമിതികള്‍ രൂപീകരിക്കപ്പെടുന്നത്. അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിച്ചു. ഗവണ്മെന്റ് പ്രോസിക്യൂട്ടര്‍ സ്മിത കൃഷ്ണന്‍കുട്ടി,
സമിതിയുടെ സംസ്ഥാന കണ്‍വീനര്‍ മേഴ്സി അലക്സാണ്ടര്‍, ഗിരിജ പാര്‍വതി, ഡോ. സി.കെ. ഹമീദ, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത, ത്രേസ്യാമ്മ ജോണ്‍, സുജ സൂസന്, ഡോ. കൊച്ചുറാണി ഏബ്രഹാം, ഡോ. നീന ജോസഫ്, സി.കെ. സുബിത, സജിനി മാത്യു, ശ്രീദേവി സുബരായര്‍, ട്രീസ ജോസഫ്, ജില്ലാ പഞ്ചായത്തംഗം പി.ആര്. അനുപമ, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമിതിയുടെ ഭാരവാഹികളായി പി.കെ. ജയശ്രീ (കണ്‍വീനര്‍), ജെ. ലിയ, എം. ഷീന, ട്രീസ ജോസ്, സുബൈദ ലത്തീഫ് (ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരെയും തെരഞ്ഞെടുത്തു.