AAI: 976 ജൂണിയർ എക്സിക്യൂട്ടീവ്
Thursday, August 28, 2025 1:25 PM IST
എയർപോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (AAI) ജൂണിയർ എക്സിക്യുട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗേറ്റ് സ്കോറുള്ളവർക്കാണ് അവസരം. (2023, 2024, 2025)
തസ്തികയും ഒഴിവും: ജൂണിയർ എക്സിക്യുട്ടീവ് (ആർക്കിടെക്ചർ)11, ജൂണിയർ എക്സിക്യുട്ടീവ് (എൻജിനിയറിംഗ് സിവിൽ)199, ജൂണിയർ എക്സിക്യുട്ടീവ് (എൻജിനിയറിംഗ്ഇലക്ട്രിക്കൽ)208, ജൂണിയർ എക്സിക്യൂട്ടീവ് (ഇലക്ട്രോണിക്സ്)527, ജൂണിയർ എക്സിക്യുട്ടീവ് (ഇൻഫർമേഷൻ ടെക്നോളജി)31
ശമ്പളം: 40,00014,0000 രൂപ. യോഗ്യത: ജൂണിയർ എക്സിക്യുട്ടീവ് (ആർക്കിടെക്ച്ചർ)ആർക്കി ടെക്ച്ചറിൽ ബിരുദം, കൗൺസിൽ ഓഫ് ആർക്കിടെക്ചറിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഗേറ്റ് സ്കോർ (പേപ്പർ: ആർക്കിടെക്ച്ചർ ആൻഡ് പ്ലാനിംഗ്).
ജൂണിയർ എക്സിക്യുട്ടീവ് (എൻജിനീയറിംഗ്സിവിൽ)എൻജിനിയറിംഗ്/ടെക്നോളജി (സിവിൽ) ബിരുദം. ഗേറ്റ് പേപ്പർ (സിവിൽ എൻജിനിയറിംഗ്). ജൂണിയർ എക്സിക്യുട്ടീവ് (എൻജിനിയറിംഗ്ഇലക്ട്രിക്കൽ)എൻജിനിയറിംഗ്/ടെക്നോളജി (ഇലക്ട്രിക്കൽ) ബിരുദം, ഗേറ്റ് പേപ്പർ (ഇലക്ട്രിക്കൽ ).
ജൂണിയർ എക്സിക്യുട്ടീവ് (ഇലക്ട്രോണിക്സ്) എൻജിനിയറിംഗ്/ടെക്നോളജി (ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ) ബിരുദം, ഇലക്ട്രോണിക്സിൽ സ്പെഷലൈസേഷൻ, ഗേറ്റ് പേപ്പർ (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ), ജൂണിയർ എക്സിക്യുട്ടീവ് (ഇൻഫർമേഷൻ ടെക്നോളജി) എൻജിനിയറിംഗ്/ടെക്നിക്കൽ (കംപ്യൂട്ടർ സയൻസ്)/കംപ്യൂട്ടർ എൻജിനിയറിംഗ്/ഐടി/ഇലക്ട്രോണിക്സിൽ ബിരുദം. അല്ലെങ്കിൽ മാസ്റ്റർ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ.
ഗേറ്റ് സ്കോർ (പേപ്പർ: കംപ്യൂട്ടർ സയൻസ് ആൻഡ് കംപ്യൂട്ടർ ടെക്നോളജി. പ്രായം: 27 വയസ് കവിയരുത് (27.09.2025 അടിസ്ഥാനമാക്കി യാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗങ്ങൾക്ക് പ്രായത്തിൽ ഇളവുണ്ട്.
അപേക്ഷാഫീസ്: 300 രൂപ. അപേക്ഷാഫീസ് ഓൺലൈനായി അടയ്ക്കണം. അപേക്ഷ: എയർപോർട്ട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: സെപ്റ്റംബർ 27.
വിശദവിവരങ്ങൾക്ക് www.aai aero. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.