ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ സ്പെ​ഷ​ലി​സ്റ്റ് ഓ​ഫീ​സ​ർ അ​വ​സ​രം. വി​വി​ധ ത​സ്‌​തി​ക​ക​ളി​ലാ​യി 350 ഒ​ഴി​വ്. സെ​പ്റ്റം​ബ​ർ 30 വ​രെ അ​പേ​ക്ഷി​ക്കാം.

ത​സ്‌​തി​ക: ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ. അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ, ചീ​ഫ് മാ​നേ​ജ​ർ, സീ​നി​യ​ർ മാ​നേ​ജ​ർ, മാ​നേ​ജ​ർ എ​ന്നീ ത​സ്‌​തി​ക​ക​ളി​ലേ​ക്കാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. സ്കെ​യി​ൽ II, III, IV, V, VI വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഒ​ഴി​വ്. ജോ​ലി​പ​രി​ച​യ​മു​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം.

വി​ഭാ​ഗം, ഒ​ഴി​വ്:

ഐ​ടി/​ഡി​ജി​റ്റ​ൽ ബാ​ങ്കിം​ഗ്/ ഐ​ടി സെ​ക്യൂ​രി​റ്റി/​ഐ​എ​സ് ഓ​ഡി​റ്റ്/ സി​ഐ​എ​സ്‌​ഒ സെ​ൽ (110 ഒ​ഴി​വ്), ക്രെ​ഡി​റ്റ് (100), ഇ​ന്‍റ​ഗ്രേ​റ്റ​ഡ് റി​സ്ക് മാ​നേ​ജ്മെ​ന്‍റ് (40), ട്ര​ഷ​റി/ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബി​സി​ന​സ് (35), ലീ​ഗ​ൽ (20), ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് (16), ഫി​നാ​ൻ​ഷ​ൽ മാ​നേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് അ​ക്കൗ​ണ്ട്സ് (6), മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് പ​ബ്ലി​സി​റ്റി (1).


അ​പേ​ക്ഷാ​ഫീ​സ്: 1,000 രൂ​പ. പ​ട്ടി​ക​വി​ഭാ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു 100 രൂ​പ. ഓ​ൺ​ലൈ​നാ​യി ഫീ​സ​ട​യ്ക്കാം.

ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നും വി​ജ്ഞ‌ാ​പ​ന​ത്തി​നും: www.bankofmaharashtra.in