19 തസ്തികയിൽ PSC വിജ്ഞാപനം
Thursday, September 25, 2025 12:58 PM IST
19 തസ്തികയിൽ നിയമനത്തിനു പിഎസ്സി വിഞ്ജാപനം പുറത്തിറക്കി. 7 തസ്തികയിലാണു നേരിട്ടുള്ള നിയമനം. 2 തസ്തികയിൽ തസ്തികമാറ്റം വഴിയും 4 തസ്തികയിൽ സ്പെഷൽ റിക്രൂട്ട്മെന്റും 6 തസ്തികയിൽ എൻസിഎ നിയമനവുമാണ്. ഗസറ്റ് തീയതി: 15.09.2025 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 15 രാത്രി 12 വരെ.
നേരിട്ടുള്ള നിയമനം: മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്റ് എൻജിനിയർ, പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസിൽ വനിതാ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപറേഷൻ/ബോർഡ് എന്നിവയിൽ അക്കൗണ്ടന്റ് / അക്കൗണ്ട്സ് അസിസ്റ്റന്റ്/അക്കൗണ്ട്സ് ക്ലാർക്ക്, ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനിൽ ട്രാഫിക് സൂപ്രണ്ട്, കൺസ്ട്രക്ഷൻ കോർപറേഷനിൽ എൻജിനിയറിംഗ് അസിസ്റ്റന്റ് ഗ്രേഡ്3, പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (എംഎംവി) തുടങ്ങിയവ.
തസ്തികമാറ്റം വഴി: പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ, വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്ടി സോഷ്യൽ സയൻസ്. പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റ്: ആരോഗ്യവകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്2, എൻസിസി/സൈനികക്ഷേമ വകുപ്പിൽ ക്ലാർക്ക്, ടൈപ്പിസ്റ്റ് തുടങ്ങിയവ.
സംവരണസമുദായങ്ങൾക്കുള്ള എൻസിഎ നിയമനം: ഹൗസ് ഫെഡിൽ ജൂണിയർ ക്ലാർക്ക്, ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ തുടങ്ങിയവ.
8അപേക്ഷ നൽകാൻപിഎസ്സിയുടെ വെബ്സൈറ്റിൽ (www. keralapsc.gov.in) ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം മാത്രം അപേക്ഷിക്കുക.
ഇതിനകം ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയവർ തങ്ങളുടെ UserIdയും Password ഉം ഉപയോഗിച്ച് login ചെയ്തശേഷം സ്വന്തം Profile വഴി അപേക്ഷിക്കുക.