ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 350 ഓഫീസർ
Thursday, September 25, 2025 1:25 PM IST
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ സ്പെഷലിസ്റ്റ് ഓഫീസർ അവസരം. വിവിധ തസ്തികകളിലായി 350 ഒഴിവ്. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.
തസ്തിക: ഡെപ്യൂട്ടി ജനറൽ മാനേജർ. അസിസ്റ്റന്റ് ജനറൽ മാനേജർ, ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ എന്നീ തസ്തികകളിലേക്കാണു തെരഞ്ഞെടുപ്പ്. സ്കെയിൽ II, III, IV, V, VI വിഭാഗങ്ങളിലാണ് ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം.
വിഭാഗം, ഒഴിവ്:
ഐടി/ഡിജിറ്റൽ ബാങ്കിംഗ്/ ഐടി സെക്യൂരിറ്റി/ഐഎസ് ഓഡിറ്റ്/ സിഐഎസ്ഒ സെൽ (110 ഒഴിവ്), ക്രെഡിറ്റ് (100), ഇന്റഗ്രേറ്റഡ് റിസ്ക് മാനേജ്മെന്റ് (40), ട്രഷറി/ ഇന്റർനാഷണൽ ബിസിനസ് (35), ലീഗൽ (20), ചാർട്ടേഡ് അക്കൗണ്ടന്റ് (16), ഫിനാൻഷൽ മാനേജ്മെന്റ് ആൻഡ് അക്കൗണ്ട്സ് (6), മാർക്കറ്റിംഗ് ആൻഡ് പബ്ലിസിറ്റി (1).
അപേക്ഷാഫീസ്: 1,000 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു 100 രൂപ. ഓൺലൈനായി ഫീസടയ്ക്കാം.
ഓൺലൈൻ രജിസ്ട്രേഷനും വിജ്ഞാപനത്തിനും: www.bankofmaharashtra.in