സംവിധാനം ഐശ്വര്യ, അതിഥിവേഷത്തിൽ രജനീകാന്ത്; ലാൽ സലാം തിയറ്ററുകളിലേയ്ക്ക്
Tuesday, October 3, 2023 8:52 AM IST
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാൽ സലാം. ചിത്രം 2024 പൊങ്കലിന് തീയേറ്ററുകളിലെത്തും.
വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ അഥിതി വേഷത്തിൽ രജനികാന്തും എത്തുന്നുണ്ട്.
റിലീസിംഗ് പോസ്റ്ററിൽ വിഷ്ണു വിശാലും രജനീകാന്തും നിൽക്കുന്നത് കാണാം. വൈ രാജ വൈ എന്ന ചിത്രത്തിന് ശേഷം എട്ടുവർഷങ്ങൾ കഴിഞ്ഞ് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് രജനികാന്ത് ചിത്രത്തിൽ എത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. സംഗീതം - എ.ആർ. റഹ്മാൻ, ഛായാഗ്രഹണം - വിഷ്ണു രംഗസാമി, എഡിറ്റർ- പ്രവീൺ ഭാസ്കർ, പിആർഒ- ശബരി.