"അൻപോടു കണ്മണി' ടീസർ പുറത്തിറങ്ങി
Monday, October 14, 2024 9:23 PM IST
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന "അൻപോട് കൺമണി' എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. പറശിനിക്കടവ് ക്ഷേത്രത്തിൽ വച്ചാണ് ടീസർ പ്രകാശനം ചെയ്തത്.
സാമൂഹിക ഘടനകളിലും ദീർഘകാല പാരമ്പര്യങ്ങളിലും ജീവിതം വഴിമുട്ടുന്ന രണ്ടു വ്യക്തികളുടെ പ്രശ്നങ്ങൾ നർമത്തിൽ ചാലിച്ച് രസകരമായി അവതരിപ്പിക്കുകയാണ് ചിത്രത്തിന്റെ ടീസർ. ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമിക്കുന്ന ചിത്രത്തിൽ അൽത്താഫ് സലിം, മാലാ പാർവതി, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആന്റണി തുടങ്ങിയ പ്രമുഖരും അണിനിരക്കുന്നു.
സരിൻ രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. അനീഷ് കൊടുവള്ളി തിരക്കഥ സംഭാഷണമെഴുതുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് സാമുവൽ എബി സംഗീതം പകരുന്നു. എഡിറ്റിംഗ് - സുനിൽ എസ്. പിള്ള.
ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനായി നിർമിച്ച വീട് വാസയോഗ്യമാക്കി അർഹതപ്പെട്ടവർക്ക് കൈമാറി അണിയറക്കാർ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ചിത്രം നവംബറിൽ പ്രേക്ഷകരിലേക്ക് എത്തും.
ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രദീപ് പ്രഭാകർ, പ്രിജിൻ ജെസിയ, പ്രൊഡക്ഷൻ കൺട്രോളർ - ജിതേഷ് അഞ്ചുമന, മേക്കപ്പ് - നരസിംഹ സ്വാമി, വസ്ത്രാലങ്കാരം - ലിജി പ്രേമൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ - ചിന്റു കാർത്തികേയൻ, കല - ബാബുപിള്ള, കളറിസ്റ്റ് - ലിജു പ്രഭാകർ, ശബ്ദരൂപകല്പന - കിഷൻ മോഹൻ, ഫൈനൽ മിക്സ് - ഹരിനാരായണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സനൂപ് ദിനേശ്, സ്റ്റിൽസ് - ബിജിത്ത് ധർമ്മടം, പബ്ലിസിറ്റി ഡിസൈൻ - യെല്ലോടൂത്ത്സ്, മാർക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷൻ - ഡോക്ടർ സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ), പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, കല്ലാർ അനിൽ, പിആർഒ - എ.എസ്. ദിനേശ്.