"എന്ന സാർ ഇത്' രജനികാന്തിനോട് ഫഹദ്; വേട്ടയ്യൻ ഡിലീറ്റഡ് സീൻ
Tuesday, October 15, 2024 2:49 PM IST
രജനികാന്ത് ചിത്രം വേട്ടയ്യനിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറക്കാർ. രജനിയും ഫഹദ് ഫാസിലും ഒന്നിച്ചുള്ള രസകരമായൊരു രംഗമാണ് സമയ ദൈർഘ്യം മൂലം അണിയറക്കാർ ഒഴിവാക്കിയത്.
ബാറ്ററി എന്നു വിളിപ്പേരുള്ള പാട്രിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തിൽ അവതരിപ്പിച്ചത്. പല ഘട്ടത്തിലും പോലീസിനെ സഹായിക്കുന്ന പാട്രിക്, രജനി അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രത്തിന്റെ അടുത്ത ആളാണ്. ഫഹദിന്റെ ഈ കഥാപാത്രത്തിന് ആരാധകരും ഏറെയാണ്.
തമിഴിലും മലയാളത്തിലും ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കാൻ കാരണമായതും ഫഹദിന്റെ പ്രകടനം കാരണമാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.