എൽകെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ശ്രദ്ധ നേടുന്നു
Friday, May 9, 2025 2:12 PM IST
ദേശീയവും അന്തർദേശീയവുമായ സിനിമകളെ അടുത്തറിയാനും പഠിക്കാനും അവസരം ഉണ്ടാക്കുക എന്നതും, സിനിമയെ വളരെ ഗൗരവമായി കാണുന്നവർക്കും കഴിവുള്ള ഫിലിം മേക്കേഴ്സിനെ കണ്ടെത്തുന്നതിനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തലത്തിലേക്ക് അവരെ ഉയർത്തുന്നതിനാവശ്യമായ സാഹചര്യം സൃഷ്ടിക്കുകയാണ് എൽകെ ഫിലിം ഫെസ്റ്റിവൽ.
അന്തർദേശീയ നിലവാരമുള്ള സിനിമകൾ കാണുന്നതിനും സിനിമാരംഗത്തെ പ്രമുഖരുമായി സംവദിക്കുന്നതിനും ഇന്ത്യൻ സിനിമാരംഗത്ത് നിൽക്കുന്ന കലാകാരന്മാർക്ക് അവസരം ഒരുക്കുന്നതിനും പുതിയ തലമുറയിലെ ഇന്ത്യൻ സിനിമാ സംവിധായകരുടെ സ്യഷ്ടികളെ ലോക ചലച്ചിത്ര മത്സര വേദികളിലേക്ക് എത്തിക്കുന്നതിനും അന്തർദേശീയ നിലവാരമുള്ള ഫിലിം ഫെസ്റ്റുവലുകളെ പരിചയപ്പെടുന്നതിനും പുതിയ കാലഘട്ടത്തിലെ സാഹചര്യങ്ങൾ അറിയിക്കുക എന്നതും എൽകെ ഫിലിം ഫെസ്റ്റിവൽ ലക്ഷ്യമിടുന്നു.
ഡൽഹി ആസ്ഥാനമായുള്ള എൽകെ ഫൗണ്ടേഷന്റെ കീഴിലുള്ള ഫിലിം ഫെസ്റ്റിവൽ ഡിവിഷൻ ആണ് എൽ കെ ഫിലിം ഫെസ്റ്റിവൽ ദാവിയിൽ എൽകെ ഫിലിം ഫെസ്റ്റിവലിന്റെ കീഴിൽ വിവിധ കാറ്റഗറികളിലായി സംസ്ഥാന, ദേശീയ അന്തർദേശീയ തലങ്ങളിലായി ഇരുപതിലധികം ഫെസ്റ്റിവലുകൾ ഒരുങ്ങുന്നു.
എൽകെ ഫിലിം ഫെസ്റ്റിവലിന്റെ ആരംഭം എന്ന നിലയിൽ 2025 ഏപ്രിൽ 26ന് പ്രഥമ സംസ്ഥാനതല ഫിലിം ഫെസ്റ്റിവൽ കലൂരിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടന്നിരുന്നു. വിപുലമായ പരിപാടികളും ഫെസ്റ്റിവലിനോട് അനുബന്ധിച്ചു സംഘടിപ്പിച്ചിരുന്നു.