കൈലാഷിന്റെ നായികയായി മൊണാലിസ ഭോസ്ലെ മലയാള സിനിമയിലേക്ക്
Wednesday, August 27, 2025 9:54 AM IST
മഹാകുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറൽ താരമായി മാറിയ മൊണാലിസ ഭോസ്ലെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. പി.കെ. ബിനു വർഗീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലൂടെയാണ് മൊണാലിസ മലയാളത്തിലേയ്ക്ക് എത്തുന്നത്. കൈലാഷ് ആണ് ചിത്രത്തിലെ നായകൻ.
നാഗമ്മ എന്നു പേരിട്ടിരിക്കുന്ന ചിത്രം ജീലി ജോര്‍ജ് നിർമിക്കുന്നു. ശങ്കർ നായകനായ ഹിമുക്രി എന്ന ചിത്രത്തിനുശേഷം ബിനു വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഈ വർഷം സെപ്റ്റംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
ഇൻഡോർ സ്വദേശിനിയായ മൊണാലിസ, ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടന്ന മഹാകുംഭമേളയ്ക്കിടെയാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. മൊണാലിസയുടെ വിവിധ റീലുകൾ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.