വിനോദ് നാരായണന്റെ കുടിപ്പക; ചിത്രീകരണം ജൂണിൽ
Monday, May 22, 2023 4:17 PM IST
ഗോവിന്ദൻ കുട്ടി തിരക്കിലാണ് എന്ന ചിത്രത്തിന് ശേഷം വിനോദ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് കുടിപ്പക. സുനിൽ പണിക്കർ കമ്പനിയുടെ ബാനറിൽ സുനിൽ പണിക്കരാണ് ചിത്രം നിർമിക്കുന്നത്.
ഛായാഗ്രാഹകൻ: സിനു സിദ്ധാർഥ്. റെജി മാത്യു മങ്ങാടനും ജോജി ജേക്കബും സഹനിർമാതാക്കളാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണിൽ ആരംഭിക്കും. ഷിബു ചക്രവർത്തിയുടേതാണ് ഗാനരചന. സംഗീതം ഗോപി സുന്ദർ.
എഡിറ്റർ -സതീഷ് ബാബു. കലാസംവിധാനം- രജീഷ് കെ.സൂര്യ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - വിനേഷ് ചന്ദനത്തോപ്പ്. അസോസിയേറ്റ് ഡയറക്ടർ - അഖിൽ രാജേന്ദ്രൻ. പ്രോജക്ട് ഡിസൈനർ - ഗോപൻ പരശുറാം.
ക്രിയേറ്റീവ് ഹെഡ് - ജയറാം എയ്ല. പ്രൊഡക്ഷൻ കൺട്രോളർ - ഷാജി ഒലവക്കോടൻ. കോസ്റ്റൂം ഡിസൈനർ - അരുൺ മനോഹർ. മേക്ക്അപ് - ജയമോഹൻ. സംഘട്ടനം - തങ്കരാജ്. സ്റ്റിൽസ് - ഹരി തിരുമല. ഡിസൈൻസ് - ജയൻ വിസ്മയ. പിആർഒ-വാഴൂർ ജോസ്.