മട്ടണ്‍ സ്‌പെഷല്‍ വിഭവങ്ങള്‍
ആട്ടിറച്ചി കൊണ്ട് ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങളാണ് ഇത്തവണ പാചകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈസി മട്ടണ്‍കറി

ചേരുവകള്‍
ആട്ടിറച്ചി - ഒരു കിലോ
ഗരംമസാലപ്പൊടി - ഒന്നര ടീ സ്പൂണ്‍
സാധാരണ മുളകുപൊടി -മൂന്ന് ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി -ഒരു ടീ സ്പൂണ്‍
മല്ലിപ്പൊടി - മൂന്ന് ടീ സ്പൂണ്‍
തൈര് - 250 മില്ലി
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- മൂന്ന് ടീ സ്പൂണ്‍
കശകശ പേസ്റ്റ് -മൂന്ന് ടീ സ്പൂണ്‍
ഉപ്പ്-പാകത്തിന്
ചരടന്‍ മുളകുപൊടി -ഒരു ടീ സ്പൂണ്‍
സവാള (നീളത്തില്‍ അരിഞ്ഞത്) - മൂന്ന് എണ്ണം
എണ്ണ - അഞ്ച് ടേബിള്‍ സ്പൂണ്‍
വെള്ളം -250 മില്ലി

തയാറാക്കുന്നവിധം

ആട്ടിറച്ചി ഇടത്തരം വലുപ്പമുള്ള കഷണങ്ങളാക്കി ഒരു ബൗളില്‍ ഇടുക. ഇതില്‍ തൈര്, സാധാരണ മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്തിളക്കണം. ഇതില്‍ ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, കശകശ പേസ്റ്റ്, ഗരംമസാലപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കി രണ്ടു മണിക്കൂര്‍ വയ്ക്കുക. ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒരു പാനില്‍ ഒഴിച്ച് ചൂടാക്കി ഇതില്‍ സവാള അരിഞ്ഞതിട്ട് വഴറ്റി ബ്രൗണ്‍ നിറമാക്കണം. ഇനിയിത് കോരിയെടുത്ത് വിരലഗ്രം കൊണ്ട് പൊടിക്കുക.

പ്രഷര്‍ കുക്കര്‍ അടുപ്പത്തുവച്ച് അതില്‍ നാലു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് ചൂടാക്കണം. മാരിനേറ്റ് ചെയ്തുവച്ചിരിക്കുന്ന ഇറച്ചിക്കഷണങ്ങള്‍ ഇതിലിടുക. ഉയര്‍ന്ന തീയില്‍ 15 മിനിറ്റ് വച്ച് വെള്ള മയം വറ്റിക്കണം. തുടര്‍ന്ന് വറുത്തുപൊടിച്ച സവാള ചേര്‍ത്ത് പത്തു മിനിറ്റോളം വേവിക്കുക. എണ്ണ വേര്‍തിരിയുമ്പോള്‍ ചരടന്‍ മുളകുപൊടി ചേര്‍ക്കാം. ഇളക്കി യോജിപ്പിച്ച ശേഷം 250 മില്ലി വെള്ളം ഒഴിച്ച് കുക്കര്‍ അടയ്ക്കുക. നാലു വിസില്‍ കേള്‍ക്കുംവരെ വേവിച്ച് വാങ്ങാം. സ്വാദിഷ്ടമായ മട്ടണ്‍ കറി റെഡി.

കാരാവള്ളി മട്ടണ്‍ കറി

ചേരുവകള്‍
ആട്ടിറച്ചി -500 ഗ്രാം
മഞ്ഞള്‍പ്പൊടി -അര ടീ സ്പൂണ്‍
വിന്നാഗിരി - രണ്ടു ടേബിള്‍ സ്പൂണ്‍
ഉണക്കമുളക് - ആറ് എണ്ണം
ഇഞ്ചി -അര ഇഞ്ച് നീളത്തില്‍
പെരുംജീരകം - ഒരു ടീ സ്പൂണ്‍
കുരുമുളക് - അഞ്ച് എണ്ണം
വെളുത്തുള്ളി - അഞ്ച് അല്ലി
മല്ലി - ഒരു ടേബിള്‍ സ്പൂണ്‍
എണ്ണ - മൂന്ന് ടേബിള്‍ സ്പൂണ്‍
ബേലീഫ് - രണ്ട് എണ്ണം
സവാള (ചെറുതായി അരിഞ്ഞത്) - രണ്ട് എണ്ണം
തക്കാളി പള്‍പ്പ് -അരക്കപ്പ്
ഉപ്പ് - പാകത്തിന്
അണ്ടിപരിപ്പ് അരച്ചത്(വറുത്തിടാന്‍)- രണ്ടു ടേബിള്‍ സ്പൂണ്‍
എണ്ണ -രണ്ടു ടീ സ്പൂണ്‍
കടുക് -അര ടീ സ്പൂണ്‍
പച്ചമുളക്- മൂന്ന് എണ്ണം
കടലപ്പരിപ്പ് - ഒരു ടീ സ്പൂണ്‍
കറിവേപ്പില - അഞ്ച് തണ്ട്
കായം - ഒരു നുള്ള്
ഉഴുന്ന്(പിളര്‍ന്നത്) - ഒരു ടീ സ്പൂണ്‍

തയാറാക്കുന്നവിധം

ആട്ടിറച്ചി കഷണങ്ങള്‍ ഒരു പാത്രത്തിലെടുത്ത് അര ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരി എന്നിവ ചേര്‍ത്ത് പ്രഷര്‍ കുക്കറിലേക്ക് മാറ്റുക. എന്നി് അരക്കപ്പ് വെള്ളമൊഴിച്ച് ഉയര്‍ന്ന തീയില്‍ വച്ച് വേവിച്ച് വാങ്ങണം. ആവി പൂര്‍ണമായും മാറിയശേഷം തീ കുറച്ച് പത്തു മിനിറ്റ് തുറന്നു വച്ച് വേവിക്കുക.
ഒരു മിക്‌സി ജാറില്‍ ഉണക്കമുളക്, ഒരു ടേബിള്‍ സ്പൂണ്‍ വിന്നാഗിരി, ഇഞ്ചി, വെളുത്തുള്ളി, പെരുംജീരകം, കുരുമുളക്, മല്ലി എന്നിവയി് നന്നായി അരയ്ക്കണം. ആവശ്യമെങ്കില്‍ വെള്ളം അല്‍പം ചേര്‍ക്കാം.

ഒരു പാനില്‍ എണ്ണം ഒഴിച്ച് ചൂടാകുമ്പോള്‍ ബേലീഫും സവാളയും ഇട്ട് വഴറ്റിയശേഷം അരപ്പിട്ട് മൂന്നു മിനിറ്റു കൂടി വഴറ്റണം. എണ്ണ വേര്‍തിരിയുമ്പോള്‍ തക്കാളി പള്‍പ്പും ഉപ്പും ചേര്‍ക്കുക. രണ്ടു മിനിറ്റ് ചെറുതീയില്‍ വച്ചശേഷം അണ്ടിപരിപ്പ് അരച്ചത് ചേര്‍ക്കണം. നന്നായി ഇളക്കി വേവിച്ചുവച്ച ഇറച്ചിക്കഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കുക. മൂന്നു മിനിറ്റിനുശേഷം വാങ്ങി ചൂടോടെ വിളമ്പാം.

മട്ടണ്‍ സൂപ്പ്

ചേരുവകള്‍
ആട്ടിറച്ചി - കാല്‍ കിലോ
വെള്ളം - രണ്ടു കപ്പ്
ഉപ്പ് - പാകത്തിന്
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് - ഒരു ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീ സ്പൂണ്‍
കുരുമുളകുപൊടി - അര ടീ സ്പൂണ്‍
ജീരകപ്പൊടി - കാല്‍ ടീ സ്പൂണ്‍
ഗരംമസാലപ്പൊടി - അര ടീ സ്പൂണ്‍
മല്ലിയില (ചെറുതായി അരിഞ്ഞത്)- ഒരു ടേബിള്‍സ്പൂണ്‍

തയാറാക്കുന്നവിധം
ആട്ടിറച്ചി ചെറുതായി അരിഞ്ഞ് പ്രഷര്‍ കുക്കറിലി് രണ്ടു കപ്പ് വെള്ളം ഒഴിച്ച് അടുപ്പത്തു വയ്ക്കുക. ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ജീരകപ്പൊടി, ഗരംമസാലപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി അടച്ച് ആറു വിസില്‍ കേള്‍ക്കും വരെ വേവിച്ചു വാങ്ങുക. മല്ലിയിലയിട്ട് അലങ്കരിച്ച് വിളമ്പാം.

സിംപിള്‍ മട്ടണ്‍ റോസ്റ്റ്

ചേരുവകള്‍
ആട്ടിറച്ചി - 500 ഗ്രാം
മഞ്ഞള്‍പ്പൊടി - ഒരു ടീ സ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - രണ്ടു ടേബിള്‍ സ്പൂണ്‍
വറുത്ത കടലപ്പരിപ്പ് /പൊുകടല(പൊടിച്ചത്) - രണ്ടു ടേബിള്‍ സ്പൂണ്‍
കറിവേപ്പില - ഒരു പിടി

അരപ്പിന്
പെരുംഞ്ചീരകം - ഒരു ടേബിള്‍ സ്പൂണ്‍
ചരടന്‍ മുളക് - അഞ്ച് എണ്ണം
സാധാരണ മുളകുപൊടി (എരിവുളളത്)- രണ്ടു ടേബിള്‍ സ്പൂണ്‍
ഇഞ്ചി - മൂന്നു സെന്റി മീറ്റര്‍ നീളത്തില്‍
വെളുത്തുള്ളി - ആറ് അല്ലിതയാറാക്കുന്നവിധം
ആട്ടിറച്ചി കഷണങ്ങളാക്കി ബൗളിലിട്ട ശേഷം ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കി 15 മിനിറ്റ് വയ്ക്കുക. നന്നായി മാരിനേറ്റ് ചെയ്ത് കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്.

മിക്‌സി ജാറില്‍ പെരുംജീരകം, ഇഞ്ചി, വെളുത്തുള്ളി, ചരടന്‍ മുളക്, മുളകുപൊടി എന്നിവയെടുത്ത് അല്‍പം വെള്ളം ചേര്‍ത്ത് നന്നായി അരയ്ക്കുക. ഇത് ഇറച്ചിക്കഷണങ്ങളില്‍ ചേര്‍ത്തിളക്കണം. കാല്‍ കപ്പ് വെള്ളം മിക്‌സി ജാറില്‍ ഒഴിച്ച് ഇളക്കി ഇറച്ചിയില്‍ ചേര്‍ക്കുക. ഇത് പ്രഷര്‍ കുക്കറിലേക്ക് പകര്‍ന്ന് അടച്ച് 20 മിനിറ്റ് ചെറുതീയില്‍ വയ്ക്കണം. മൂന്നു വിസില്‍ കേള്‍ക്കുമ്പോള്‍ വാങ്ങാം. ആവി പൂര്‍ണമായും പോയിക്കഴിഞ്ഞ് തുറന്ന് അടുപ്പത്തുവച്ച് വറ്റിക്കുക.

പാനില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കി ഒരു പിടി കറിവേപ്പിലയിട്ട് ഇറച്ചി വറ്റിയത് ഇട്ട് അഞ്ചുമിനിറ്റ് ഇളക്കി റോസ്റ്റ് തയാറാക്കാം. കടലപ്പരിപ്പ് പൊടിച്ചതോ പൊട്ടുകടലയോ മീതേയിട്ട് ഇളക്കി വാങ്ങാം.

മട്ടണ്‍ ചോപ്‌സ് മസാല

ചേരുവകള്‍
ആട്ടിറച്ചി - അരക്കിലോ
സവാള (നീളത്തില്‍ അരിഞ്ഞത്) - നാല് എണ്ണം
മഞ്ഞള്‍പ്പൊടി - ഒരു ടീ സ്പൂണ്‍
തൈര് - മൂന്ന് ടേബിള്‍ സ്പൂണ്‍
എണ്ണ - രണ്ടു ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര് - ഒരു ടേബിള്‍ സ്പൂണ്‍
ഗരംമസാലപ്പൊടി - ഒരു ടീ സ്പൂണ്‍
മുളകുപൊടി - രണ്ടു ടീ സ്പൂണ്‍
ഉപ്പ് - പാകത്തിന്

മസാലയ്ക്ക്
എണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
സവാള (ചെറുതായി അരിഞ്ഞത്) - ഒരെണ്ണം
ഇഞ്ചി (ചെറുതായി അരിഞ്ഞത്)- ഒരു കഷണം
വെളുത്തുള്ളി - 12 അല്ലി
പച്ചമുളക് (പിളര്‍ന്നത്) - ആറ് എണ്ണം
മല്ലിയില (ചെറുതായി അരിഞ്ഞത്) - ഒരു കപ്പ്

തയാറാക്കുന്നവിധം

മട്ടണ്‍ ചോപ്‌സ് കഴുകി വൃത്തിയാക്കുക. ഇത് പേപ്പര്‍ ടൗവല്‍കൊണ്ട് തുടച്ച് വയ്ക്കണം. ഒരു കത്തിയുടെ മൂര്‍ച്ചയില്ലാത്ത ഭാഗം ഇവയില്‍ വച്ച് അമര്‍ത്തുക. അങ്ങനെ ഈ കഷണങ്ങള്‍ പരത്തി(അടിച്ചമര്‍ത്തുക) വയ്ക്കണം. മഞ്ഞള്‍, തൈര്, ഉപ്പ് എന്നിവ ചേര്‍ത്തിളക്കി ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക.

മസാല തയാറാക്കാന്‍

ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ചെറുപാനില്‍ ഒഴിച്ച് ചൂടാക്കുക. ഒരു സവാള അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, വെളുത്തുള്ളി തൊലി കളഞ്ഞത്, പച്ചമുളക് മല്ലിയില എന്നിവയി് വഴറ്റിയ ശേഷം നന്നായി അരയ്ക്കണം.

രണ്ടു ടേബിള്‍ സ്പൂണ്‍ എണ്ണ ഒരു പ്രഷര്‍ കുക്കറില്‍ ഒഴിച്ച് ചൂടാക്കുക. നാലു സവാള അരിഞ്ഞതി് വഴറ്റി ഇളം പിങ്ക് നിറമാക്കണം. അരപ്പു ചേര്‍ത്ത് മൂന്നു മിനിറ്റ് വഴറ്റുക. മട്ടണ്‍ ചോപ്‌സും മുളകുപൊടിയും ചേര്‍ത്ത് മസാല ഇറച്ചിയില്‍ നന്നായി പിടിക്കുകയും എണ്ണ വേര്‍തിരിയുകയും ചെയ്യും വരെ വഴറ്റണം. ഒരു കപ്പ് വെളളവും ഉപ്പും ചേര്‍ത്ത് അടച്ച് അഞ്ചു വിസില്‍ കേള്‍ക്കും വരെ വേവിക്കുക. ആവി പൂര്‍ണമായും മാറിയാല്‍ കുക്കര്‍ തുറക്കാം. എല്ലാം നന്നായി വറ്റിയിരിക്കും. നാരങ്ങാനീരും ഗരംമസാലപ്പൊടിയും ചോപ്‌സിനു മീതെ ചേര്‍ത്ത് വിളമ്പാം.

മട്ടണ്‍ കുറുമ

ചേരുവകള്‍
ആട്ടിറച്ചി - 500 ഗ്രാം
തേങ്ങ (ചുരുണ്ടിയത്) - 30 ഗ്രാം
പച്ചമുളക്- മൂന്ന് എണ്ണം
വെളുത്തുള്ളി - മൂന്ന് അല്ലി
കശകശ- 150 ഗ്രാം
തൈര് - 225 മില്ലി
ഉണക്കമുളക് - രണ്ട് എണ്ണം
മല്ലി - ഒരു ടേബിള്‍ സ്പൂണ്‍
ഉള്ളി- എ് എണ്ണം
എണ്ണ - 30 ഗ്രാം
മല്ലിയില- കുറച്ച്
ഇഞ്ചി - ഒരു ചെറു കഷണം
ഗരം മസാലപ്പൊടി- ഒരു ടീ സ്പൂണ്‍
ഉപ്പ് - പാകത്തിന്

തയാറാക്കുന്നവിധം
ആട്ടിറച്ചി കഴുകി വൃത്തിയാക്കി ചെറുകഷണങ്ങളാക്കുക. ഇത് തൈരില്‍ ഇട്ട് അര മണിക്കൂര്‍ വയ്ക്കണം. നാല് ഉള്ളി, പച്ചമുളക്, മല്ലിയില, ഇഞ്ചി, വെളുത്തുള്ളി, കശകശ, തേങ്ങ, ഉണക്കമുളക്, മല്ലി എന്നിവ ഒരുമിച്ച് അരയ്ക്കുക. മിച്ചമുള്ള നാല് ഉള്ളി നീളത്തില്‍ അരിയണം.

പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ നീളത്തില്‍ അരിഞ്ഞ ഉള്ളിയും അരപ്പും ഇട്ട് ഏതാനും നിമിഷം വറുക്കുക. ഇതിലേക്ക് ഇറച്ചി- തൈര് മിശ്രിതവും ഉപ്പും ചേര്‍ക്കണം. ഇറച്ചി വെന്തുമയമാകുംവരെ അടുപ്പത്തു വയ്ക്കുക. ഗരം മസാലപ്പൊടി ചേര്‍ത്ത് ഉടന്‍ വാങ്ങി അല്‍പനേരം അടച്ചു വയ്ക്കണം.

സ്‌പെഷല്‍ മട്ടണ്‍ സ്റ്റ്യൂ

ചേരുവകള്‍
ആട്ടിറച്ചി (ക്യൂബുകള്‍ ആക്കിയത്)- അരക്കിലോ
എണ്ണ - മൂന്ന് ടേബിള്‍ സ്പൂണ്‍
സവാള (നീളത്തില്‍ അരിഞ്ഞത്)- രണ്ടു പിടി
കുരുമുളക് - ഒരു ടീസ്പൂണ്‍
ഗ്രാമ്പു - ആറ് എണ്ണം
പട്ട- രണ്ട് ഇഞ്ച് നീളത്തില്‍
പച്ചമുളക് (പിളര്‍ന്നത്) - ഒരെണ്ണം
ഉരുളക്കിഴങ്ങ് (കഷണങ്ങള്‍ ആക്കിയത്)- രണ്ട് എണ്ണം
തേങ്ങാപ്പാല്‍ (ഒന്നാം പാല്‍)- ഒന്നരക്കപ്പ്
കറിവേപ്പില - ഒരു തണ്ട്
ഉപ്പ്- പാകത്തിന്

തയാറാക്കുന്നവിധം
മൂന്ന് ടേബിള്‍സ്പൂണ്‍ എണ്ണ ഒരു പാനില്‍ ഒഴിച്ച് ചൂടാക്കുക. ഇതില്‍ ഒരു പിടി സവാള അരിഞ്ഞതിട്ടു വറുത്ത് ബ്രൗണ്‍ നിറമാക്കണം. ഇറച്ചി കഷണങ്ങളും ഇട്ട് വറുത്ത് ബ്രൗണ്‍ നിറമാക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ചതിനുശേഷം കുരുമുളക്, പട്ട, ഗ്രാമ്പൂ, ഒരു പച്ചമുളക്, ഒരു പിടി സവാള എന്നിവയും ഉരുളക്കിഴങ്ങ് അരിഞ്ഞതും ഉപ്പും ചേര്‍ത്തു വേവിക്കണം. എല്ലാം നന്നായി വെന്താല്‍ തേങ്ങാപ്പാല്‍ ഒഴിച്ചു വാങ്ങാം. കറിവേപ്പില ഉതിര്‍ത്തി് അല്‍പനേരം അടച്ചു വയ്ക്കുക.

ഇന്ദു നാരായണ്‍
തിരുവനന്തപുരം