സഞ്ചാരികൾക്കുവേണ്ടി കേരളത്തിൽനിന്നും ഒരു ട്രാവൽ ആപ്പ്
Wednesday, August 28, 2019 4:17 PM IST
നിങ്ങളുടെ അടുത്തുള്ള ടൂറിസ്റ്റ് സ്പോട്ടുകൾ ഓണ്‍ലൈനായി അറിയാൻ ആദ്യമായി കേരളത്തിൽനിന്നും ഒരു ആപ്പ്. ട്രിപ്പ് അണ്‍ടോൾഡ് എന്ന സ്ഥാപനമാണ് സഞ്ചാരികൾക്കുവേണ്ടി തങ്ങളുടെ ട്രാവൽ ആപ്ളിക്കേഷന്റെ ബീറ്റ വേർഷൻ പുറത്തിറക്കിയത്. www.tripuntold.com എന്ന വെബ്സൈറ്റ് വഴിതന്നെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന സാങ്കേതികവിദ്യയിലാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
മൊബൈലിലെ ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടുകൂടി നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ 100 കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ ടൂറിസ്റ്റ് സ്ഥലങ്ങളും കിലോമീറ്റർ സഹിതം ഈ ആപ്പിൽ കാണാം. ഒരുപാട് തയാറെടുപ്പുകൾ ഇല്ലാതെ യാത്ര ചെയ്യുന്നവർക്കാകും ട്രിപ്പ് ഉണ്ട്രോൾഡ് എന്ന ആപ്പ് കൂടുതൽ സഹായകരമാകുക.
ഇന്ത്യയിൽ എവിടെനിന്നും ആപ്പിൽ ഇതുപോലെ നിങ്ങളുടെ അടുത്തുള്ള വിനോദസഞ്ചാര സ്ഥലങ്ങൾ കണ്ടെത്താം. നിങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം ആപ്പിൽ സെർച്ച് ചെയ്താൽ അവിടെ കാണാനുള്ള വിവരങ്ങളോടൊപ്പം അതിന്റെ അടുത്തുള്ള സ്ഥലങ്ങളും ഇതുപോലെ അറിയാം.
ഓരോരുത്തരുടെയും ഇഷ്ടാനുസരണം സ്ഥലങ്ങൾ കണ്ടെത്താം എന്നതും ആപ്പിന്റെ പ്രതേകതയാണ്. ഫാമിലി, അഡ്വഞ്ചർ, റൊമാന്റിക്, ഹെറിറ്റേജ്, പീസ് എന്നിങ്ങനെ നിങ്ങളുടെ ഇഷ്ടാനുസരണം സ്ഥലങ്ങൾ ഫിൽറ്റർ ചെയ്യുന്നതിനും ഹിൽ സ്റ്റേഷൻ, ബീച്ച്, ഫോർട്ട് തുടങ്ങി ഒരു വിഭാഗം സ്ഥലങ്ങൾ മാത്രം ലിസ്റ്റ് ചെയ്തു എടുക്കുന്നതിനും ഇതിൽ സാധിക്കും.
ഇന്ത്യയിലെതന്നെ ഏറ്റവും വലിയ യാത്രവിവര ശേഖരണമായി വളർന്നുകൊണ്ടിരിക്കുന്ന ഈ ആപ്ലിക്കേഷനിൽ പുതിയ സ്ഥലങ്ങൾ ഉൾപ്പെടുത്തുന്നതും സഞ്ചാരികൾ തന്നെയാണ്. ഓരോ സ്ഥലത്തെയും ഫോട്ടോ അപ്ലോഡ് ചെയ്യുവാനും, യാത്രാവിവരണങ്ങൾ എഴുതുവാനും സംശയങ്ങൾ മറ്റു സഞ്ചാരികളോട് ചോദിച്ചു ഉത്തരം കണ്ടെത്തുനിന്നതിനും ആപ് വഴി സാധിക്കും.