ജിയോയിൽ 5,656 കോ​​​ടി​​​യു​​​ടെ പി​​​ഇ നി​​​ക്ഷേ​​​പം
മും​​​ബൈ: റി​​​ല​​​യ​​​ൻ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സി​​​ന്‍റെ ഉ​​​പക​​​ന്പ​​​നി​​​യാ​​​യ റി​​​ല​​​യ​​​ൻ​​​സ് ജി​​​യോ പ്ലാ​​​റ്റ്ഫോം​​​സി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ പ്രൈ​​​വ​​​റ്റ് ഇ​​​ക്വി​​​റ്റി (പി​​​ഇ) ക​​​ന്പ​​​നി​​​യാ​​​യ സി​​​ൽ​​​വ​​​ർ ലേ​​​ക്ക് 5656 കോ​​​ടി രൂ​​​പ നി​​​ക്ഷേ​​​പി​​​ക്കും. ജി​​​യോ പ്ലാ​​​റ്റ്ഫോം​​​സി​​​ന് 4.9 ല​​​ക്ഷം കോ​​​ടി രൂ​​​പ മൂ​​​ല്യം ക​​​ണ​​​ക്കാ​​​ക്കി​​​യാ​​​ണു നി​​​ക്ഷേ​​​പം.

ര​​​ണ്ടാ​​​ഴ്ച മു​​​ന്പ് ഫേ​​​സ്ബു​​​ക്ക് ഓ​​​ഹ​​​രി​​​ക്കു​​​വേ​​​ണ്ടി മു​​​ട​​​ക്കി​​​യ​​​തി​​​നേ​​​ക്കാ​​​ൾ 12.5 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്ന നി​​​ര​​​ക്കി​​​ലാ​​​ണ് സി​​​ൽ​​​വ​​​ർ ലേ​​​ക്ക് 1.15 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി വാ​​​ങ്ങു​​​ന്ന​​​ത്. ഫേ​​​സ്ബു​​​ക്ക് 43,320 കോ​​​ടി രൂ​​​പ നി​​​ക്ഷേ​​​പി​​​ച്ച് 9.99 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി വാ​​​ങ്ങി.


റി​​​ല​​​യ​​​ൻ​​​സി​​​ന്‍റെ ടെ​​​ലി​​​കോം, ഡി​​​ജി​​​റ്റ​​​ൽ ബി​​​സി​​​ന​​​സു​​​ക​​​ൾ എ​​​ല്ലാം ജി​​​യോ പ്ലാ​​​റ്റ്ഫോം​​​സി​​​ന്‍റെ കീ​​​ഴി​​​ൽ വ​​​രും. രാ​​​ജ്യ​​​ത്തെ കോ​​​ടി​​​ക്ക​​​ണ​​​ക്കാ​​​യ ചെ​​​റു​​​കി​​​ട വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ എ​​​ത്തി​​​ച്ചു​​​കൊ​​​ടു​​​ക്കു​​​ന്ന ഒ​​​ന്നാ​​​യി ജി​​​യോ പ്ലാ​​​റ്റ്ഫോം​​​സി​​​നെ മാ​​​റ്റാ​​​നാ​​​ണു മു​​​കേ​​​ഷ് അം​​​ബാ​​​നി ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്.

4000 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ആ​​​സ്തി കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന സി​​​ൽ​​​വ​​​ർ ലേ​​​ക്ക് ടെ​​​ക്നോ​​​ള​​​ജി, ഫി​​​നാ​​​ൻ​​​സ് മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണു മു​​​ഖ്യ​​​മാ​​​യും പ​​​ണം നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​ത്.