പൂച്ചകളുടെ ആരോഗ്യത്തിന്
സാംക്രമിക, പരാദ രോഗങ്ങള്‍ക്കു പുറമേ പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗങ്ങള്‍ തുടങ്ങി നിരവധി ജീവിതശൈലീ രോഗങ്ങള്‍ പൂച്ചകള്‍ക്കു വരാം. ആരോഗ്യ കാര്യങ്ങളില്‍ ഫാമിലി വെറ്ററിനറി ഡോക്ടറുമായി ചേര്‍ന്നുള്ള തീരുമാനങ്ങള്‍ എടുക്കണം. ജനിച്ചു വീഴുന്ന കുട്ടികള്‍ ആദ്യത്തെ രണ്ടു ദിവസം തള്ളയുടെ കന്നിപ്പാല്‍ കുടിക്കുന്നു. രോഗപ്രതിരോധശേഷി നല്‍കാന്‍ ഇത് നിര്‍ണായകം.പൂച്ചയെ ബാധിക്കുന്ന സാംക്രമിക രോഗങ്ങള്‍ നോക്കാം.

ഫെലൈന്‍ പാന്‍ലൂക്കോപീനിയ

മാരകമായ വൈറല്‍ പകര്‍ച്ചവ്യാധി. ശക്തിയായ പനി, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു. വായിലും തൊ ണ്ടയിലും ഉണ്ടാകുന്ന വ്രണങ്ങള്‍മൂലം പൂച്ചയ്ക്ക് ആഹാരവും വെള്ളവും കഴിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. രോഗം ബാധിച്ച പൂച്ചകളുടെ ഗര്‍ഭം അലസാന്‍ സാധ്യതയുണ്ട്. ജീവനോടെ കുഞ്ഞുങ്ങളെ പ്രസവിച്ചാല്‍ അവ ഞരമ്പു സംബന്ധമായ തകരാറുകള്‍ പ്രകടമാക്കുന്നു.

കാല്‍സി വൈറസ് ഇന്‍ഫെക്ഷന്‍

പനി, തുമ്മല്‍, മൂക്കൊലിപ്പ്, വായില്‍ നിന്ന് ഉമിനീര്‍ നൂലുപോലെ ഒലിച്ചിറങ്ങുക തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നു. മൂക്കിലും വായിലും പ്രത്യക്ഷപ്പെടുന്ന കുമിളകള്‍ പൊട്ടി വ്രണമായി മാറുന്നു. കണ്ണുകളെയും ഈ രോഗാണുക്കള്‍ ബാധിക്കാറുണ്ട്.

ഫെലൈന്‍ റൈനോട്രകിയേറ്റസ്

ശ്വാസകോശ സംബന്ധമായ ഈ രോഗം ബാധിച്ചാല്‍ പനി, കണ്ണുകളില്‍ പഴുപ്പ്, മൂക്കില്‍ നിന്നു കട്ടിയായ സ്രവം, തുമ്മല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകുന്നു. ഉമിനീര്‍ വായില്‍ നിന്നും ഒലിച്ചിറ ങ്ങുന്നതായി കാണാം. ക്രമേണ ന്യൂമോണിയയായി മാറുന്നു. ഈ രോഗം പൂച്ചയുടെ മരണത്തിലേ കലാശിക്കൂ.

ഫെലൈന്‍ ഇന്‍ഫെഷ്യസ് പെരിട്ടൊണൈറ്റിസ്

വിശപ്പില്ലായ്മ, ക്ഷീണം, ദഹന സംബന്ധമായ തകരാറുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ തുടക്ക ത്തില്‍ പ്രകടമാകുന്നു. ക്രമേണ പൂച്ചയുടെ വയറു വീര്‍ത്തു വരു ന്നു. വൈറസ് മൂലമാണ് ഉണ്ടാ കുന്നത്.

ടോക്‌സോപ്ലാസ്‌മോസിസ്

പ്രോട്ടോസോവല്‍ അണുക്ക ളാണ് രോഗഹേതു. ഈ അണു ക്കളെ വഹിക്കുന്ന ഇറച്ചി, ഉരഗങ്ങള്‍, ചെറുകിളികള്‍ തുട ങ്ങിയ ഭക്ഷണങ്ങള്‍ പച്ചയായി കഴിക്കുമ്പോള്‍ ഇവ പൂച്ചയുടെ കുടലില്‍ എത്തുന്നു. ചെറിയ പൂച്ചക്കുട്ടികളില്‍ ടോക്‌സോ പ്ലാസ്മ അണുക്കള്‍ ശ്വാസം മുട്ടല്‍ മരണമുണ്ടാക്കുന്നു. വലിയ പൂച്ച കള്‍ ചെറിയ വയറിള ക്കവും പനിയും, ക്ഷീണവും കാണി ച്ചേക്കാം. അസുഖം ബാധിച്ച പൂച്ചകളുടെ കാഷ്ഠത്തിലൂടെ രോഗാണുക്കള്‍ പുറത്തുവരുന്നു. മൃഗങ്ങളില്‍ നിന്നും മനുഷ്യ രി ലേക്കു പകരാന്‍ സാധ്യതയുള്ള രോഗമാണിത്. ടോക്‌സോപ്ലാസ്‌മോസിസ് രോഗം ഗര്‍ഭിണികളില്‍ ഗര്‍ഭമലസല്‍ ഉണ്ടാക്കാമെന്നതിനാല്‍ ഗര്‍ഭിണികള്‍ പൂച്ചകളുമായി അടുത്തിടപഴകരുത്. മാത്രമല്ല പൂച്ചയുടെ വിസര്‍ജ്യം വീഴുന്ന മുറ്റവും പരിസരവും വൃത്തിയാക്കുമ്പോഴും ശ്രദ്ധവേണം. പൂച്ചയുടെ പുതിയ കാഷ്ഠ ത്തിലെ ടോക്‌സോപ്ലാസ്മ അണു ക്കള്‍ രോഗം സംക്രമിപ്പിക്കാന്‍ ശക്തരല്ല. കാഷ്ഠം പഴകി അതി ലെ അണുക്കള്‍ 1-4 ദിവസം കൊണ്ട് അന്തരീക്ഷ ഊഷ്മാവി ല്‍ സ്‌പോറുകളായി മാറുമ്പോഴാ ണ് രോഗം പടര്‍ത്താന്‍ കഴിവുനേ ടുന്നത്.

പേവിഷബാധ

പേയുള്ള നായയുടെ കടിയി ലൂടെയാണ് പൂച്ചകള്‍ക്ക് ഈ രോഗം ബാധിക്കുന്നത്. അലഞ്ഞു നടക്കുക, അനുസരണയില്ലായ്മ കാണിക്കുക, ആക്രമണ സ്വഭാവം, കരച്ചിലിന്റെ ശബ്ദത്തിലുള്ള വ്യത്യാസം, കീഴ്ത്താടിക്കും നാവിനും തളര്‍വാതം പിടിപെട്ട് ഉമിനീര്‍ ധാരാളമായി ഒഴുകും. രോഗലക്ഷണം പ്രകടമാക്കിയ പൂച്ച 3-4 ദിവസത്തിനുള്ളില്‍ മരിക്കുന്നു. പേയുള്ള പൂച്ചയുടെ കടിയിലൂടെ മനുഷ്യര്‍ക്കും ഈ രോഗം ബാധിക്കാം.

സാംക്രമിക, പരാദ രോഗങ്ങ ള്‍ക്കു പുറമേ പ്രമേഹം, ഹൃ ദ്രോഗം, വൃക്കരോഗങ്ങള്‍ തുടങ്ങി നിരവധി ജീവിതശൈലീ രോഗങ്ങള്‍ പൂച്ചകള്‍ക്ക് വരാം. മൂത്രതടസം, ത്വക്ക്‌രോഗങ്ങള്‍, ഛര്‍ദ്ദി, വയറി ളക്കം, തുമ്മല്‍, ചുമ, ഉമിനീര്‍ ഒലിക്കല്‍, ചെവി മാന്തല്‍, തല കുടയല്‍ തുടങ്ങിയ ലക്ഷണ ങ്ങള്‍ പൂച്ചകളില്‍ കാണാറുണ്ട്. ദഹനസംബന്ധമായ രോഗാവ സ്ഥകളില്‍ ലക്ഷണം ഛര്‍ദ്ദിയും വയറിളക്കവുമാണ്. ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിന്‍ വെള്ളം, ഒ.ആര്‍.എസ്. ലായനി തുടങ്ങി യവ ഫില്ലറോ, സിറിഞ്ചോ ഉപയോഗിച്ചു നല്‍കണം. പൂച്ചക്കുട്ടികള്‍ക്ക് 1,3,6 മാസങ്ങളിലും വലിയ പൂച്ചകള്‍ക്ക് 6 മാസം ഇടവേളയിലും വിരമരുന്ന് നല്‍കണം.

പ്രസവത്തിന് 15 ദിവസം മുമ്പും പ്രസവശേഷം ഒരു മാസത്തിനുശേഷവും വിരമരുന്ന് നല്‍കാം. പേവിഷബാധ, പാന്‍ ലൂക്കോപീനിയ തുടങ്ങിയ രോഗങ്ങള്‍ക്കെതിരേ പ്രതിരോധ കുത്തിവെയ്പ് നല്‍കണം. മൂന്നു മാസത്തില്‍ പേവിഷബാധയുടെ കുത്തിവെപ്പും 6-8 ആഴ്ചയില്‍ ലൂക്കോപീനിയ മരുന്നും നല്‍കാം.

ആവര്‍ത്തന, ബൂസ്റ്റര്‍ കുത്തിവെയ്പുകള്‍ വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നല്‍കുക. പ്രതിരോധ കുത്തിവെയ്പുകള്‍ക്ക് ഒരാഴ്ച മുമ്പും വിരമരുന്നു നല്‍കണം. പേവിഷബാധ, ടോക്‌സോപ്ലാസ്‌മോസിസ് തുടങ്ങിയ രോഗങ്ങള്‍ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ളവയാണ്. വീടിനകത്തു കഴിയുന്ന മൃഗങ്ങളായതിനാല്‍ ഇ ത്തരം ജന്തുജന്യരോഗങ്ങള്‍ക്കെതിരേ അതീവശ്രദ്ധ വേണം.


മാംസഭുക്കാണ് പൂച്ച. ഇവയുടെ ശാരീരിക സ്വഭാവ പ്രത്യേകതകള്‍ ഇരയെ പിടിച്ചു തിന്നാന്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടതാണ്. അതിനാല്‍ പൂച്ചകളെ പൂര്‍ണമായൊരു വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ വളര്‍ത്താന്‍ ബുദ്ധിമുട്ടാണ്. മാംസത്തില്‍ നിന്നു ലഭിക്കു ന്ന ടോറിന്‍ പോലുള്ള അമിനോ ആസിഡുകള്‍ പൂച്ചകള്‍ക്ക് അനിവാര്യമാണ്. ടോറിന്‍ ഏറ്റവുമധികം ഉള്ള എലിയും, മീനും പൂച്ചകള്‍ക്ക് പ്രിയങ്കരമാകുന്നതിന്റെ കാരണവും ഇതുതന്നെയായിരിക്കും. നായകള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ ഇരട്ടി പ്രോട്ടീന്‍ പൂച്ചകളുടെ ഭക്ഷണത്തില്‍ വേണം. കൂടാതെ പത്തു ശതമാനത്തോളം കൊഴുപ്പും വേണം.

നായയുടെയും, മനുഷ്യന്റെയും ഭക്ഷണം ശാസ്ത്രീയമായി പൂച്ചകള്‍ക്ക് ചേര്‍ന്നതല്ല. മാംസഭുക്കായ. പൂച്ചയ്ക്ക് പ്രോട്ടീന്‍ നല്‍കാന്‍ മാംസം, മത്സ്യം എന്നിവ നല്‍ കാം. കൂടെ പുഴുങ്ങിയ മുട്ട, നേ ര്‍പ്പിച്ച പാല്‍, എന്നിവയും നല്‍ കാം. അന്നജം ലഭിക്കാന്‍ ചോറ്, വേവിച്ച ഉരുളക്കിഴങ്ങ് എന്നിവ ഉപയോഗിക്കാം. വിറ്റാമിനുകള്‍ ലഭിക്കാന്‍ അല്‍പ്പം കാരറ്റ് പോലുള്ള പച്ചക്കറികള്‍ നല്‍ കാം. സസ്യാഹാരം ദഹിപ്പിക്കാനുള്ള കഴിവ് പൂച്ചകള്‍ക്ക് കുറവാണ്. വീട്ടില്‍ തയാറാക്കുന്ന തീറ്റ വൈവിധ്യമുള്ളതാക്കാം. ഇത്ത രം തീറ്റ 25-50 ഗ്രാം/ ഒരു കിലോ ഗ്രാം ശരീരഭാരത്തിന് എന്ന അളവില്‍ നല്‍കാം. എല്ലില്ലാത്ത മാം സവും, മത്സ്യവും മാത്രം നല്‍കുമ്പോള്‍ കാല്‍സ്യം, വിറ്റമിന്‍ എ എന്നിവയുടെ കുറവുണ്ടാകാ മെന്നതിനാല്‍ എല്ലിന്‍ പൊടി, ലിവര്‍ എന്നിവ നല്‍കാം. മീനെണ്ണയും വിറ്റമിന്‍ എ നല്‍കും. ചി ക്കന്റെ കഴുത്ത് വേവിച്ച് നല്‍കുന്നത് നല്ലത്. ധാരാളം ശുദ്ധജലം നല്‍കണം. വലിയ ഒരെല്ല് കടിക്കാനായി ഇട്ടുകൊടുക്കാം. പൂച്ചകള്‍ പലപ്പോഴും പുല്ല് തിന്നാറുണ്ട്. വിറ്റാമിനുകള്‍ ലഭിക്കുന്നതോടൊപ്പം ശരീരം വൃത്തിയാക്കുമ്പോള്‍ ഉള്ളില്‍ പോകുന്ന രോമം ഛര്‍ദ്ദിച്ച് പുറത്ത് കളയാനും ഇത് സഹായിക്കുന്നു. വേവിക്കാത്ത മാംസം, മത്സ്യം, പച്ചമുട്ട ഇവ പൂച്ചകള്‍ക്ക് നല്‍കരുത്. ഇത് ബാക്ടീരിയ, പരാദബാധകള്‍ക്ക് കാരണമാകും. വലിയ അളവില്‍ പാല്‍ നല്‍കരുത്. വിറ്റാമിന്‍ മിശ്രിതം നല്‍കുമ്പോള്‍ ലിവര്‍ അധികമായി നല്‍കരുത്. ചോക്കളേറ്റ്, ഉള്ളി, വെളുത്തുള്ളി എന്നിവ ഒഴിവാക്കാം. എല്ലും മുള്ളും പൂച്ചയ്ക്ക് വേണ്ട. ഭക്ഷണക്രമത്തില്‍ ഏറെ ശുചിത്വം പാലിക്കുന്നതിനാല്‍ വൃത്തിയുള്ള, പുതിയ തീറ്റ നല്‍കണം. അമിത ഭക്ഷണം ജീവിതശൈലീരോഗങ്ങള്‍ക്ക് വഴി വയ്ക്കുന്നു.

ഗര്‍ഭിണികള്‍ ക്കും മുലയൂട്ടുന്നവര്‍ക്കും അധിക ഭക്ഷണവും ശുദ്ധജലവും വേ ണം. ജനനസമയത്ത് 100-125 ഗ്രാം ഭാരം വരുന്ന പൂച്ചക്കുട്ടി ഒരു വര്‍ഷംകൊണ്ട് മുപ്പത് മടങ്ങോ ളം തൂക്കം നേടുന്നതിനാല്‍ ഈ പ്രായത്തില്‍ നല്ല ഭക്ഷണം തന്നെ നല്‍കണം. ജനിച്ചു വീഴുന്ന കുട്ടികള്‍ ആദ്യത്തെ രണ്ടു ദിവസം തള്ളയുടെ കന്നിപ്പാല്‍ കുടിക്കുന്നു. രോഗപ്രതിരോധശേഷി നല്‍കാന്‍ ഇത് നിര്‍ണായകം. ആദ്യത്തെ നാലാഴ്ച പാല്‍ തന്നെ മുഖ്യഭക്ഷണം.

ഉണര്‍ന്നിരിക്കുന്ന ഓരോ മണിക്കൂറും കുഞ്ഞുങ്ങള്‍ പാല്‍ കുടിക്കുന്നു. നാലാഴ്ച കഴിയുന്നതോടെ ഖരാഹാരവും നല്‍കി തുടങ്ങണം. പരിപ്പ്, പച്ചക്കറികള്‍ മുതലായവ നന്നായി വേവിച്ചു നല്‍കണം. മറ്റു ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങുന്നതോടെ പാല്‍ കുടിയ്ക്കുന്നത് കുറയുന്നു. തള്ളയുടെ അകിടില്‍ പാല്‍ വറ്റുന്ന പത്ത് ആഴ്ച പ്രായത്തോടെ മത്സ്യം, മാംസം തുടങ്ങിയ ഖരാഹാരത്തിലേക്ക് മാറാവുന്നതാണ്. പിന്നീട് പാല്‍ നേര്‍പ്പിച്ച് മാത്രം നല്‍കണം. ഗര്‍ഭിണികള്‍ക്ക് 25% തീറ്റ അധി കം വേണം. മുലയൂട്ടുന്ന പൂച്ചകള്‍ക്ക് 2-4 ഇരട്ടി ഭക്ഷണവും ധാരാളം ശുദ്ധജലവും നല്‍കണം. പൂച്ചകള്‍ക്ക് ആവശ്യമായ സന്തുലിത തീറ്റയെന്നത് അവകാശപ്പെടുന്ന ഖരരൂപത്തിലുള്ള റെഡിമെയ്ഡ് തീറ്റകള്‍ ഇന്ന് വിപണിയില്‍ ലഭിക്കുന്നുണ്ട്.

വില കൂടുതലാണെങ്കിലും പോഷകാഹാരപ്രദമായിരിക്കും ഇത്തരം തീറ്റകള്‍. പൂച്ചകളുടെ പ്രായത്തിനും, തൂക്കത്തിനും അനുസരിച്ച് നല്‍കേണ്ട കൃത്യമായ അളവുകള്‍ പാക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കും. കുട്ടികള്‍, വളരുന്ന പൂച്ചകള്‍, പ്രായം കൂടിയവര്‍ക്ക്, ഗര്‍ഭിണികള്‍ക്ക്, രോഗികള്‍ക്ക് തുടങ്ങിയ പല അവസ്ഥയുള്ളവര്‍ക്കും നല്‍കാവുന്ന തീറ്റകളുണ്ട്.

ഡോ. സാബിന്‍ ജോര്‍ജ്
9446203839, [email protected]