വീടിനോടു ചേർന്നു ഗാർഡനോടൊപ്പം തന്നെ വിവിധ ഫലവൃക്ഷത്തൈകൾ നടുന്നത് ഇപ്പോഴത്തെ ട്രെൻഡായതിനാൽ അതിനു വേണ്ട വിവിധ തൈകളും മറ്റും എത്തിച്ചുകൊടുക്കാനും നട്ടുകൊടുക്കാനും പ്രത്യേക സംവിധാനവും ടീമും അനന്തക്കാട്ട് ഹൈടെക് ഫാമിനുണ്ട്.
സിഗ്നേച്ചർ വിളകൾ ഏതു കാലാവസ്ഥയിലും കായ്ച്ചു നല്ല വിളവ് നൽകുന്ന ട്രോപ്പിക്കൽ അവക്കാഡോ അനന്തക്കാട്ട് ഫാമിന്റെ സിഗ്നേച്ചർ വിളകളിലൊന്നാണ്. ഇതിന്റെ തൈകൾക്കായി ഇന്ത്യയിൽ പലയിടങ്ങളിൽ നിന്നായി ആവശ്യക്കാർ എത്താറുണ്ട്.
അതുപോലെ തന്നെയാണ് ഡ്രാഗണ്‍ ഫ്രൂട്ടും. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വിവിധ ഇനങ്ങൾ ഇവിടെയുണ്ടെങ്കിലും, ഉളളിൽ ചുവന്ന നിറമുള്ള മധുരമേറിയ അമേരിക്കൻ ബ്യൂട്ടി ഡ്രാഗണ്‍ ഫ്രൂട്ടിനാണ് ആവശ്യക്കാരേറെയുള്ളത്.
കേരളത്തിന്റെ കാലാവസ്ഥയിൽ നന്നായി വളരുന്ന രുചിയേറും ഓസ്ട്രേലിയൻ പഴവർഗമായ അഭിയുവിന് നല്ല ഡിമാൻഡാണ്. ബ്രസീലിയൻ ഫ്രൂട്ടായ ജബോട്ടിക്കാബ (മരമുന്തിരി) യ്ക്കും ആവശ്യക്കാരേറെയുണ്ട്. ചട്ടിയിൽ വച്ചു പിടിപ്പിക്കാവുന്ന ഇനത്തിനോടാണ് ആളുകൾക്കു കൂടുതൽ താത്പര്യം.
പതിനഞ്ചോളം വ്യത്യസ്ഥ ചെറിയിനങ്ങൾ, ഇരുപതോളം നാരകയിനങ്ങൾ, പത്തോളം വ്യത്യസ്ഥ ഇനം റംബൂട്ടാൻ, പലതരം സപ്പോട്ട, പേര, ചാന്പ, ഞാവൽ, അറുപതിൽപരം മാവിനങ്ങൾ, മുപ്പതോളം പ്ലാവിനങ്ങൾ, മികച്ച ഗുണമേ·യുള്ള അന്നൂർ തൈകൾ ഉൾപ്പെടെ പത്തോളം തെങ്ങിനങ്ങൾ, മോഹിത് നഗർ അടക്കം ആറോളം കമുകിനങ്ങൾ തുടങ്ങിയവയും നഴ്സറിയിലുണ്ട്.
കൃഷി വകുപ്പ്, കോക്കനട്ട് ഡവലപ്മെന്റ് ബോർഡ്, എസ്എച്ച്എം എന്നിവയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന അനന്തക്കാട്ട് ഹൈടെക് ഫാം ആൻഡ് നഴ്സറിക്ക് ഗുണനിലവാരത്തിനുള്ള ഐഎസ്ഒ സർട്ടിഫിക്കറ്റുമുണ്ട്. അഗ്രികൾച്ചറൽ ഫെസ്റ്റുകളിലെ സ്ഥിര സാന്നിധ്യമാണ് അനന്തക്കാട്ടിന്റെ സ്റ്റാളുകൾ.
പ്രശസ്തമായ കണ്ണൂർ ഫ്ളവർ ഷോയിൽ 2023 ലേതടക്കം ഏറ്റവും മികച്ച നഴ്സറി സ്റ്റാളായി നിരവധി തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിപിസിആർ എക്സ്ബിഷൻ കാസർഗോഡ്,പ്രാദേശിക ഗവേഷണ കേന്ദ്രം പിലിക്കോട്, പടന്നക്കാട് കാർഷിക കോളജ് തുടങ്ങി അഗ്രകൾച്ചർ ഫെസ്റ്റുകളിലെ പ്രധാന സ്റ്റാൾ അനന്തക്കാട്ടിന്റേതാണ്.
ജോ ഫാം ഡയറീസ് എന്ന യു ടൂബ് ചാനലും ഇവർക്കുണ്ട്. അനന്തക്കാട്ട് ഫാമിലെ കൃഷിയെക്കുറിച്ചും, നവീന കൃഷിരീതികളെക്കുറിച്ചും ഇവിടുത്തെ കാർഷിക ഉത്പന്നങ്ങളെക്കുറിച്ചും സ്വദേശി വിദേശി ഫലവൃക്ഷത്തൈകളെക്കുറിച്ചും അവയുടെ പരിചരണത്തെക്കുറിച്ചും വില്പനയെക്കുറിച്ചുമൊക്കെ അറിയാൻ നിരവധിപ്പേരാണ് ഈ ചാനൽ പിന്തുടരുന്നത്.
ഫോണ്‍: 97478 48881