നെയ്യാറ്റിന്‍കര ബിആര്‍സി വേനല്പാടം അവധിക്കാല ക്യാമ്പുകള്‍ സംഘടിപ്പിച്ചു
1417317
Friday, April 19, 2024 1:42 AM IST
നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര ബിആർസിയുടെ നേതൃത്വത്തിൽ വിവിധ പ്രതിഭാ കേന്ദ്രങ്ങളില്‍ വേനല്പാടം അവധിക്കാല പഠന പരിപോഷണ പരിപാടി സംഘടിപ്പിച്ചു. അമരവിള ജെബിഎസ് പ്രാദേശിക പ്രതിഭാ കേന്ദ്രത്തിൽ നടന്ന ക്യാമ്പ് ബിആര്‍സി ട്രെയിനര്‍ ആനന്ദകുമാർ ഉദ്ഘാടനം ചെയ്തു. സിആര്‍സി കോ-ഓർഡിനേറ്റർ അനു വർഗീസ് തരകന് അധ്യക്ഷയായി.
ടൗൺ ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ അമരവിള സിഎസ്ഐ ചര്‍ച്ചില്‍ ആരംഭിച്ച വേനൽപാടം ക്യാമ്പ് സിആർസി കോ- ഓർഡിനേറ്റർ എം. ജോൺ ബായ് ഉദ്ഘാടനം ചെയ്തു. ചെങ്കൽ ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനസ്മാരക ലൈബ്രറിയിൽ നടന്ന ക്യാമ്പിനു സ്പെഷലിസ്റ്റ് അധ്യാപിക ശാന്തികല നേതൃത്വം നൽകി. ശാസ്താന്തല ക്ലസ്റ്ററിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പ് നഗരസഭ കൗണ്‍സിലര്‍ ഐശ്വര്യ ഉദ് ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷൈനി അധ്യക്ഷയായി.
പൂവാര്‍ ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ പൂവാർ ഇഎംഎസ് കോളനിയിൽ സംഘടിപ്പിച്ച ക്യാമ്പിലെ ക്ലാസുകള്‍ക്ക് സ്പെഷലിസ്റ്റ് അധ്യാപിക അഖില നേതൃത്വം നൽകി. കാഞ്ഞിരംകുളം ക്ലസ്റ്ററിലെ വേനൽപാടം ക്യാമ്പ് ബിആർസി ട്രെയിനർ സ്വീറ്റി ഉദ്ഘാടനം ചെയ്തു.
പരണിയം, പെരുങ്കടവിള ക്ലസ്റ്ററുകളുടെ നേതൃത്വത്തിലും വേനല്പാടം ക്യാന്പ് സംഘടിപ്പിച്ചു. ബിപിസി എ.എസ്. ബെന്‍ റെജി ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.