ഭിന്നശേഷി കുട്ടികളുടെ തെറാപ്പി സെന്റര്‍ വാര്‍ഷികാഘോഷം
1566079
Tuesday, June 10, 2025 2:45 AM IST
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ഭിന്നശേഷി കുട്ടികളുടെ തെറാപ്പി സെന്റര്‍ ഹസ്തത്തിന്റെ രണ്ടാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്. കെ. ബെന്‍ഡാര്‍വിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ വിനിത കുമാരി അധ്യക്ഷത വഹിച്ചു. എം. ദീപ റിപ്പോര്‍ട്ട് അവതരണം നടത്തി. ആശംസകള്‍ നേര്ന്നുകൊണ്ടു പഞ്ചായത്ത് പ്രസിഡന്റ് എല്‍. മഞ്ജുസ്മിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ സതീഷ്, ടി. കുമാര്‍, തെറോപ്പിസ്റ്റുമാരായ അഖില, അജിത്, ബിഡിഒ കെ.പി. ചിത്ര എന്നിവര്‍ പ്രസംഗിച്ചു.