നിയന്ത്രണം തെറ്റിയ കാര്‍ മറ്റൊരു കാറിലിടിച്ചു നാലുപേര്‍ക്കു പരിക്ക്
1568882
Friday, June 20, 2025 6:27 AM IST
പാറശാല: നിയന്ത്രണം തെറ്റിയ കാര്‍ മറ്റു വാഹനങ്ങളില്‍ ഇടിച്ചു നാലോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേ രം ഉദിയന്‍കുളങ്ങര ടെലിഫോണ്‍ എക്സ്ചേഞ്ച് സമീപത്തായിരുന്നു സംഭവം.
ഉദിയന്‍കുളങ്ങരയില്‍ സ്ഥാപനം നടത്തുന്ന ഉടമയുടെ കാറാണ് നിയന്ത്രണംവിട്ട് മറ്റു രണ്ടു കാറുകളില്‍ ഇടിച്ചത്. നിയന്ത്രണം തെറ്റിയ കാര്‍ നെയ്യാറ്റിന്‍കര ഭാഗത്തുനിന്നും പാറശാല ഭാഗത്തേക്കു പോവുകയായിരുന്നവർ സഞ്ചരിച്ചവരുടെ കാറില്‍ തട്ടുകയും തുടര്‍ന്നു കാറിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയു മായിരുന്നു. ഇതേ തുടര്‍ന്ന് എതിര് ദിശയില്‍ വരികയായിരുന്ന മറ്റൊരു കാറിലും ഇടിച്ചു.
തിരുനെല്‍വേലിയില്‍നിന്നും തിരുവനന്തപുരംഎയര് പോര്‍ട്ടിലേക്ക് വരികയായിരുന്ന കാറില്‍ ഉണ്ടായിരുന്ന ഒരു കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
തിരുനെല്‍വേലി സൗത്ത് റോഡില്‍ ബാബു ഗണേഷ് (50), ലക്ഷ്മി (8), ഡ്രൈവര്‍ മുത്തു, അപകടത്തിനിടയാക്കിയ വാഹനത്തിന്റെ ഡ്രൈവര്‍ ശാന്തന് (52) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്കുകൾ ഗുരുതരമല്ല.