കെൽപാം: സിഐടിയു യൂണിയൻ പിരിച്ചുവിട്ടു : തൊഴിലാളികൾ കൂട്ടത്തോടെ ഐഎൻടിയുസിയിൽ
1568889
Friday, June 20, 2025 6:36 AM IST
തിരുവനന്തപുരം: വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെൽപാമിൽ നടന്ന വൻ അഴിമതികൾ വാർത്തയായതിനെന്നുടർന്ന് ചെയർമാനെയും അഴിമതി സംബന്ധമായ റിപ്പോർട്ടുനൽകിയ മാനേജിംഗ് ഡയറക്ടറേയും നീക്കം ചെയ്ത സർക്കാർ, അഴിമതിയിൽ പങ്കുള്ളവരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ച് സ്ഥാപനത്തിലെ ഏക ട്രേഡ് യൂണിയനായിരുന്ന സിഐടിയു പിരിച്ചുവിട്ട് സംഘടനയുടെ ജനറൽ സെക്രട്ടറി ഉൾപ്പടെയുള്ളവർ ഐഎൻടിയുസിയിൽ ചേരാൻ തീരുമാനിച്ചു.
യൂണിയൻ നേതാക്കൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേരിൽകണ്ട് തീരുമാനം ഔദ്യോഗികമായി അറിയിച്ചു. ഐഎൻടിയുസിയിൽ ചേർന്ന തൊഴിലാളികളെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ത്രിവർണ ഷാളണിയിച്ച് സ്വീകരിച്ചു.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ, സിഐടിയു യൂണിയൻ മുൻ ജനറൽ സെക്രട്ടറി ക്രിസ്റ്റൻസൺ, ഡി.എൻ. സുനിൽകുമാർ, എസ്. വി. ശരത്, എസ്. വിവേക്, ദീപു ശിവ, എ.എസ്. പ്രമീള, ഒ. രമണി, കൊറ്റാമം ശോഭന ദാസ് തുടങ്ങിയവർ പങ്കെടുത്തു.