മാലമോഷണം: യുവതി പിടിയിൽ
1568890
Friday, June 20, 2025 6:36 AM IST
തിരുവല്ലം: പരശുരാമസ്വാമി ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനെത്തിയ യുവതിയുടെ ആറുപവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ചു കടന്ന കേസിലെ പ്രതി മാസങ്ങള്‍ക്കുശേഷം അറസ്റ്റില്‍. ചെന്നൈ തിരുവളളൂര്‍ വിഘ്നേശ്വരാ നഗര്‍ സ്വദേശിനി രതിയെ (40) ആണ് തിരുവല്ലം എസ്എച്ച് ഒ ജെ. പ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 16ന് നടന്ന സംഭവത്തില്‍ പള്ളിച്ചല്‍ മായക്കോട് വെള്ളംകെട്ടുവിള അവിട്ടത്തില്‍ ശ്രീലേഖയുടെ മാലയാണ് നഷ്ടമായത്.
കെഎസ്ആര്‍ടിസി ബസിനുള്ളില്‍ ആയൂര്‍വേദ കോളജിനു സമീപത്തുവെച്ച് മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ച കേസില്‍ രതിയെ വഞ്ചിയൂര്‍ പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് തിരുവല്ലത്തെ മാല കവര്‍ന്നത് രതിയാണെന്ന് തെളിഞ്ഞത്. തുടര്‍ന്നു കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.