പ്രിയംവദയുടെ വീടിന്റെ മതില് തകര്‍ത്തു; മരുമകന് ഒളിവില്‍
1568891
Friday, June 20, 2025 6:36 AM IST
വെള്ളറട: പനച്ചമൂട് പഞ്ചാക്കുഴിയില് ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട പ്രിയംവദയുടെ വീടിന്റെ മതില് തകര്‍ത്ത സംഭവത്തില്‍ മരുമകന് ഒളിവില്‍. ബുധനാഴ്ച വൈകുന്നേരമാണു പ്രിയംവദയുടെ മൂത്തമകളുടെ ഭര്‍ത്താവും ടിപ്പര്‍ ഡ്രൈവറുമായ കണ്ണന് (30) മതിൽ തകർത്തത്.
കൊലപാതകം നടത്തിയ പ്രതി വിനോദിനെ തെളിവെടുപ്പിനായി സ്ഥലത്തെത്തിച്ചപ്പോള്‍ കണ്ണനും പത്തോളം പേരടങ്ങുന്ന സംഘവും സ്ഥലത്തുണ്ടായിരുന്നു.
പ്രതിയെ കൈയേറ്റം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കാത്തതിലുള്ള ദേഷ്യം മൂലമാണ് മതില് തകര്‍ത്തതെന്നു നാട്ടുകാര്‍ പറയുന്നു.
വൈകുന്നേരം സംഭവം നടന്നയുടനെ നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വെള്ളറട പോലീസ് സ്ഥലത്തെത്തി കണ്ണനെ തെരെഞ്ഞെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.