പാറശാല ബ്ലോക്ക്പഞ്ചായത്ത് പേപ്പര്‍ ബാഗ് യൂണിറ്റ് ആരംഭിച്ചു
1568894
Friday, June 20, 2025 6:36 AM IST
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പേപ്പര്‍ ബാഗ് യൂണിറ്റ് ആദി ഉഷസിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെൻ ഡാര്വിന് നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ വിനിത കുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ എസ്. ആര്യദേവന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ. സതീഷ്, ഐഇഒ വിൻസന്റ്, ബിഡിഒ കെ. പി. ചിത്ര എന്നിവര്‍ പ്രസംഗിച്ചു.