‌നി​ല​മ്പൂ​രി​ല്‍ കെ​എ​ന്‍​ജി റോ​ഡി​ല്‍ പ​ക​ല്‍ കാ​ട്ടാ​ന ഇറങ്ങി
Tuesday, April 16, 2024 6:24 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​രി​ല്‍ പ​ട്ടാ​പ​ക​ല്‍ കാ​ട്ടാ​ന​യി​റ​ങ്ങി. വി​ഷു​ദി​ന​ത്തി​ലാ​ണ് വി​ഷു​കൈ​നീ​ട്ട​വു​മാ​യി രാ​വി​ലെ 6.30 തോ​ടെ ക​നോ​ലി പ്‌​ളോ​ട്ടി​ന് സ​മീ​പം കെ​എ​ന്‍​ജി റോ​ഡി​ല്‍ ഒ​റ്റ​യാ​ന്‍ ഇ​റ​ങ്ങി​യ​ത്.
രാ​വി​ലെ വ​ട​പു​റം ഭാ​ഗ​ത്ത് നി​ന്ന് നി​ല​മ്പൂ​രി​ലേ​ക്കും നി​ല​മ്പൂ​രി​ല്‍ നി​ന്ന് പെ​രി​ന്ത​ല്‍​മ​ണ്ണ, മ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്കും പോ​കു​ന്ന യാ​ത്ര​ക്കാ​രാ​ണ് ഒ​റ്റ​യാ​ന്‍റെ മു​ന്നി​ല്‍​പ്പെ​ട്ട​ത്.

ഒ​റ്റ​യാ​ന്‍ കെ​എ​ന്‍​ജി റോ​ഡി​ല്‍ ഇ​റ​ങ്ങി​യ​ത് അ​റി​ഞ്ഞ​തോ​ടെ വ​നം ആ​ര്‍​ആ​ര്‍​ടി വി​ഭാ​ഗം സ്ഥ​ല​ത്ത് എ​ത്തി കാ​ട്ടാ​ന​യെ 15 മി​നി​റ്റു​കൊ​ണ്ട് സ​മീ​പ​ത്തെ ക​നോ​ലി വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​യ​റ്റി വി​ട്ടു. വ​നം ആ​ര്‍​ആ​ര്‍​ടി ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള റോ​ഡി​ലാ​ണ് കാ​ട്ടാ​ന എ​ത്തി​യ​ത്. കു​റ​ച്ച് നാ​ളു​ക​ളാ​യി നി​ല​മ്പൂ​ര്‍ മേ​ഖ​ല കാ​ട്ടാ​ന ഭീ​തി​യി​ലാ​ണ്.

ചാ​ലി​യാ​ര്‍ പു​ഴ​യു​ടെ മൈ​ലാ​ടി പാ​ലം മു​ത​ല്‍ വ​ട​പു​റം ഭാ​ഗം വ​രെ​യു​ള്ള ചാ​ലി​യാ​റി​ന്‍റെ തീ​ര​ത്ത് ഒ​റ്റ​യാ​നും മോ​ഴ​യു​മാ​യി 12 ഓ​ളം ആ​ന​ക​ള്‍ ത​മ്പ​ടി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം നി​ല​മ്പൂ​ര്‍ എം.​എ​സ്.​പി. ക്യാ​മ്പി​ന്‍റെ ചു​റ്റു​മ​തി​ലും കാ​ട്ടാ​ന​ക​ള്‍ ത​ക​ര്‍​ത്തി​രു​ന്നു.