തെ​ര​ഞ്ഞെ​ടു​പ്പി​നു വാ​ഹ​ന​ങ്ങ​ള്‍ സ​ജ്ജം
Wednesday, April 17, 2024 5:29 AM IST
മ​ഞ്ചേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ബൂ​ത്തു​ക​ളി​ലേ​ക്കെ​ത്താ​ന്‍ വാ​ഹ​ന​ങ്ങ​ള്‍ സ​ജ്ജം. ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ഏ​റ​നാ​ട് താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍​മാ​ര്‍, സെ​ക്ട​ര്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​രു​ടെ യോ​ഗം ചേ​ര്‍​ന്നു.

ഏ​റ​നാ​ട് താ​ലൂ​ക്കി​ന് കീ​ഴി​ല്‍ വ​രു​ന്ന മ​ഞ്ചേ​രി, മ​ല​പ്പു​റം, ഏ​റ​നാ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ് സ​ജ്ജ​മാ​ക്കി​യ​ത്. മ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ലേ​ക്ക് 28 ബ​സു​ക​ള്‍, അ​ഞ്ച് വാ​നു​ക​ള്‍, 28 ജീ​പ്പ് എ​ന്നി​ങ്ങ​നെ​യാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

സെ​ക്ട​ര്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യാ​ണി​ത്. 10 ബൂ​ത്തു​ക​ള്‍​ക്കാ​യി ഓ​രോ സെ​ക്ട​ര്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ ഉ​ണ്ടാ​കും. ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ലേ​ക്ക് 37 ബ​സ്, 24 ജീ​പ്പ്, മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ലേ​ക്ക് 32 ബ​സ്, 27 ജീ​പ്പ് എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​രു​ക്കി​യ​ത്. 24ന് ​ഉ​ച്ച​ക്ക് ര​ണ്ടി​ന് വാ​ഹ​ന​ങ്ങ​ള്‍ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്ത​ണം.

മ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ലെ വാ​ഹ​ന​ങ്ങ​ള്‍ ബോ​യ്സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലും ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ലേ​ത് ചു​ള്ള​ക്കാ​ട് യു​പി സ്കൂ​ളി​ലു​മാ​ണ് എ​ത്തു​ക. ഇ​വി​ടെ നി​ന്നാ​കും തെ​ര​ഞ്ഞെ​ടു​പ്പ് സാ​ധ​ന സാ​മ​ഗ്രി​ക​ളു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബൂ​ത്തി​ലേ​ക്ക് തി​രി​ക്കു​ക.

ബൂ​ത്തി​ലേ​ക്കു​ള്ള പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ അ​ട​ങ്ങി​യ കി​റ്റു​ക​ള്‍ വെ​ള്ളി​യാ​ഴ്ച താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ ത​യാ​റാ​ക്കും. ഏ​റ​നാ​ട് ത​ഹ​സി​ല്‍​ദാ​ര്‍ എം.​കെ. കി​ഷോ​ര്‍, ചീ​ഫ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ സി.​കെ. ന​ജീ​ബ്, ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്സ് ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ എം. ​മു​കു​ന്ദ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.