അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണ​ത്തെ ത​ക​ർ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ വി​ധി​യെ​ഴു​ത​ണം: ജ​ന​പ്ര​തി​നി​ധി സം​ഗ​മം
Tuesday, April 16, 2024 6:09 AM IST
മു​ക്കം: അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണ​ത്തെ ത​ക​ർ​ക്കു​ന്ന കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രേ വി​ധി​യെ​ഴു​താ​ൻ ക​ർ​മ രം​ഗ​ത്തി​റ​ങ്ങാ​നും വീ​ടു​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നും തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സം​ഗ​മം തീ​രു​മാ​നി​ച്ചു.

വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് മു​ക്ക​ത്ത് മ​ണ്ഡ​ല​ത്തി​ലെ ഏ​ഴു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ.​പി. അ​നി​ൽ കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സി.​കെ. കാ​സിം അ​ധ്യ​ക്ഷ​നാ​യി.