വേ​ന​ൽ​ചൂ​ടി​ൽ കു​ള​ത്തി​ൽ മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങി
Tuesday, April 16, 2024 6:42 AM IST
പു​ൽ​പ്പ​ള്ളി: വേ​ന​ൽ​ചൂ​ടി​ൽ കു​ള​ത്തി​ലെ മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങി. പു​ൽ​പ്പ​ള്ളി ആ​ന​പ്പാ​റ​യി​ലെ എ​ള്ളു​ങ്ക​ൽ ഷാ​ജി​യു​ടെ കു​ള​ത്തി​ലെ മ​ത്സ്യ​ങ്ങ​ളാ​ണ് വെ​ള്ളം വ​റ്റി​യ​തോ​ടെ കൂ​ട്ട​ത്തോ​ടെ ച​ത്ത​ത്. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കൃ​ഷി ചെ​യ്ത 3000 ചെ​ന്പ​ല്ലി, ക​ട്ല, രോ​ഗ് തു​ട​ങ്ങി​യ മ​ത്സ​ങ്ങ​ളാ​ണ് ച​ത്ത​ത്. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി 1000ല​ധി​കം മ​ത്സ്യ​ങ്ങ​ളാ​ണ് ച​ത്തു​പൊ​ന്തി​യ​ത്. ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ർ​ഷ​ക​ൻ പ​റ​ഞ്ഞു.

മ​ത്സ്യ​ക്കു​ള​ത്തി​ൽ വ​ര​ൾ​ച്ച​യെ തു​ട​ർ​ന്ന് വെ​ള്ളം കു​റ​ഞ്ഞ​തോ​ടെ​യാ​ണ് മ​ത്സ്യ​ങ്ങ​ൾ കൂ​ട്ട​മാ​യി ചാ​കു​ന്ന​ത്. രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധം​മൂ​ലം കു​ള​ത്തി​ന്‍റെ സ​മീ​പ​ത്തേ​ക്ക് എ​ത്താ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ക​ട​മാ​ൻ​തോ​ടി​ലു​ൾ​പ്പെ​ടെ വെ​ള്ളം വ​റ്റി​യ​താ​ണ് കു​ള​ത്തി​ൽ വെ​ള്ളം കു​റ​യാ​ൻ കാ​ര​ണ​മാ​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി മ​ത്സ്യ​കൃ​ഷി ചെ​യ്തി​രു​ന്ന ക​ർ​ഷ​ക​നാ​ണ് ഷാ​ജി.