ക​ൽ​പ്പ​റ്റ​യി​ൽ എ​ൽ​ഡി​എ​ഫ് ജ​ന​മ​ഹാ​സാ​ഗ​രം ഇ​ന്ന്
Tuesday, April 16, 2024 6:42 AM IST
ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് ക​ൽ​പ്പ​റ്റ​യി​ൽ എ​ൽ​ഡി​എ​ഫ് ജ​ന​മ​ഹാ​സാ​ഗ​രം സം​ഘ​ടി​പ്പി​ക്കും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് എ​സ്കെ​എം​ജെ സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്നു പു​തി​യ സ്റ്റാ​ൻ​ഡി​ലേ​ക്ക് റോ​ഡ് ഷോ ​ന​ട​ത്തും. ജി​ല്ല​യി​ലെ മൂ​ന്നു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നാ​യി കാ​ൽ ല​ക്ഷം പേ​ർ പ​ങ്കാ​ളി​ക​ളാ​കും.

മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​നി രാ​ജ, സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം ബൃ​ന്ദ കാ​രാ​ട്ട്, സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം, ആ​ർ​ജെ​ഡി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. ശ്രേ​യാം​സ്കു​മാ​ർ, ഐ​എ​ൻ​എ​ൽ നേ​താ​വ് കാ​സം ഇ​രി​ക്കൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

എ​ൽ​ഡി​എ​ഫി​ലെ മു​ഴു​വ​ൻ ഘ​ട​ക​ക​ക്ഷി​ക​ളു​ടെ​യും പ​താ​ക റോ​ഡ് ഷോ​യി​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ക്കും. പു​തി​യ സ്റ്റാ​ൻ​ഡി​ൽ പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ് ജ​ന​മ​ഹാ​സാ​ഗ​രം സ​മാ​പ​നം. ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട്.

ഇ​തി​നു ക​രു​ത്ത് പ​ക​രു​ന്ന​താ​കും ജ​ന​മ​ഹാ​സാ​ഗ​ര​മെ​ന്ന് മു​ന്ന​ണി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. ശ​ശീ​ന്ദ്ര​ൻ, ക​ണ്‍​വീ​ന​ർ ടി.​വി. ബാ​ല​ൻ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​ജെ. ബാ​ബു, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​ജെ. ദേ​വ​സ്യ, എ​ൻ​സി​പി-​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​എം. ശി​വ​രാ​മ​ൻ, കോ​ണ്‍​ഗ്ര​സ്-​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. ശ​ശി​കു​മാ​ർ, ഐ​എ​ൻ​എ​ൽ സം​സ്ഥാ​ന സ​മി​തി​യം​ഗം എം.​ടി. ഇ​ബ്രാ​ഹിം എ​ന്നി​വ​ർ അ​റി​യി​ച്ചു.