വ​ന്യ​മൃ​ഗ​ശ​ല്യം: സ്ഥാ​നാ​ർ​ഥി​ക​ൾ ന​യം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കെ​സി​വൈ​എം
Tuesday, April 16, 2024 6:42 AM IST
മാ​ന​ന്ത​വാ​ടി: മ​ല​യോ​ര​ജ​ന​ത നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തു സം​ബ​ന്ധി​ച്ച് വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. വ​യ​നാ​ടി​ന്‍റെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള പ​രി​പാ​ടി​ക​ൾ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ രാ​ഷ്ട്രീ​യ മു​ന്ന​ണി​ക​ൾ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​സി​ഡ​ന്‍റ് ജി​ഷി​ൻ മു​ണ്ട​യ്ക്ക​ത്ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​റ്റി അ​ന്ന ബെ​ന്നി പു​തു​പ്പ​റ​ന്പി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി​ജി​ൻ ജോ​സ​ഫ് വെ​ള്ള​പ്ലാ​ക്കി​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ലീ​ഷ ജേ​ക്ക​ബ്, ഡെ​ലി​സ് സൈ​മ​ണ്‍, ട്ര​ഷ​റ​ർ ജോ​ബി​ൻ തു​രു​ത്തേ​ൽ, കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ബി​ൻ ത​ട​ത്തി​ൽ, ഡ​യ​റ​ക്ട​ർ ഫാ.​സാ​ന്‍റോ അ​ന്പ​ല​ത്ത​റ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ബെ​ൻ​സി ജോ​സ് എ​സ്എ​ച്ച് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.