പ്ര​കോ​പ​ന പ്ര​സം​ഗം: കെ.​എം. ഷാ​ജി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി ജാ​മ്യ​മെ​ടു​ത്തു
Thursday, September 29, 2022 12:41 AM IST
ക​ണ്ണൂ​ർ: എ​സ്ഐ​ക്കെ​തി​രെ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ന​ട​ത്തി​യ കേ​സി​ൽ അ​ഴീ​ക്കോ​ട് മു​ൻ എം​എ​ൽ​എ​യും മു‌​സ്‌​ലിം ലീ​ഗ് നേ​താ​വു​മാ​യ കെ.​എം. ഷാ​ജി ക​ണ്ണൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി ജാ​മ്യ​മെ​ടു​ത്തു.

അ​ഴീ​ക്കോ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ വി​വാ​ദ വ​ർ​ഗീ​യ നോ​ട്ടീ​സ് ക​ണ്ടെ​ടു​ത്ത അ​ന്ന​ത്തെ വ​ള​പ​ട്ട​ണം എ​സ്ഐ ആ​യി​രു​ന്ന ശ്രീ​ജി​ത്ത് കൊ​ടേ​രി​ക്കെ​തി​രെ​യാ​യി​രു​ന്നു ഷാ​ജി വി​വാ​ദ പ്ര​സം​ഗം ന​ട​ത്തി​യ​ത്.

മു​സ്‌​ലിം ലീ​ഗ് സം​ഘ​ടി​പ്പി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ​ക്കെ​തി​രെ ഷാ​ജി​ക്കും പ​റ​യാ​നു​ണ്ട് എ​ന്ന വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ലാ​ണ് ഷാ​ജി പ്ര​കോ​പ​ന​പ​ര​മാ​യി പ്ര​സം​ഗി​ച്ച​ത്. കേ​സ് കു​റ്റ​പ​ത്രം വാ​യി​ക്കാ​നാ​യി ന​വം​ബ​റി​ലേ​ക്ക് മാ​റ്റി.