കണ്ണൂർ: നാടെങ്ങും വിവിധ പരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു. ഡിസിസിയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് നേതൃത്വം നൽകി. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ പദയാത്രയിൽ കണ്ണൂർ ജില്ലയിൽ നിന്ന് 19 ദിവസം പങ്കെടുത്ത പദയാത്രികർക്ക് സ്വീകരണവും ഉപഹാര സമർപ്പണവും നടത്തി. പ്രഫ. എ.ഡി. മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ കെ.സി. മുഹമ്മദ് ഫൈസൽ, എൻ.പി. ശ്രീധരൻ, കെ. പ്രമോദ്, അമൃത രാമകൃഷ്ണൻ, വി.പി. അബ്ദുൾ റഷീദ്, റഷീദ് കവ്വായി, ടി. ജയകൃഷ്ണൻ, എം.പി. വേലായുധൻ, പി. മാധവൻ, ഹരിദാസ് മൊകേരി, സി.വി. സന്തോഷ് ഒ. നാരായണൻ, കെ.കെ. സുരേഷ് കുമാർ, കൂക്കിരി രാഗേഷ്, കല്ലിക്കോടൻ രാഗേഷ് തുടങ്ങിയവർ സംബന്ധിച്ചു.
കോണ്‍ഗ്രസ് -എസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. കണ്ണൂര്‍ താലൂക്കാഫീസ് പരിസരത്ത് സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന് എംഎല്‍എ നേതൃത്വം നല്കി. കെ.കെ. ജയപ്രകാശ്, ഇ.പി.ആര് വേശാല, യു. ബാബു ഗോപിനാഥ്. എം. ഉണ്ണികൃഷ്ണന്, കെ.സി. സോമന് നമ്പ്യാര്‍, കെ.പി. ദിലീപ്, കെ.വി.ദേവദാസ് , യു.പി മുഹമ്മദ് കുഞ്ഞി, ടി.രാജന്, പി. ജയന്, കെ. രാമചന്ദ്രന്, രമേശന് ഒതയോത്ത്, കെ.സി. രാമചന്ദ്രന്, അബ്ദുള്‍ ലത്തീഫ്, എന്‍.സി.ടി ഗോപി കൃഷ്ണന്, റെനീഷ് മാത്യു എന്നിവർ പങ്കെടുത്തു. സി പിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന് നേരത്തെ പ്രഖ്യാപിച്ച ഗാന്ധി സന്ദേശ യാത്രയും ഗാന്ധി ചൈതന്യ സംരക്ഷണ സദസും ഒഴിവാക്കി.
കൊളക്കാട്: കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ പി ടിഎയുടെ നേതൃത്വത്തിൽ രക്ഷകർത്താക്കളും അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു. സ്കൂൾ മാനേജർ ഫാ. പോൾ വള്ളോപ്പിള്ളി, പിടിഎ പ്രസിഡന്റ് സന്തോഷ് പെരേപ്പാടൻ, മുഖ്യാധ്യാപിക ജാൻസി തോമസ്, മദർ പിടിഎ പ്രസിഡന്റ് ആശ രാജേഷ്, എ.സി. ബിജു, പി.എ. ജെയ്സൺ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
പേരാവൂർ: പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. ബാബു ജോസ്, പി.പി. അലി, ഇ. പദ്മൻ, നൂറുദ്ദീൻ മുള്ളേരിക്കൽ, സി. ഷഫീർ, കെ.കെ. വിജയൻ, വി.എം. രഞ്ജുഷ, അജ്നാസ് പടിക്കലക്കണ്ടി, എം.സി. ജൂബേഷ്, സി.പി. ജലാൽ, എസ്.കെ. ഇസ്മായിൽ, സാജിർ, ഫൈനാസ്, പി.സി. സെയ്ദ്, കുമാരൻ ഏണാട്ട് തുടങ്ങിയവർ പങ്കെടുത്തു.
ഓടന്തോട്: കോൺഗ്രസ് ഓടന്തോട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് മേഴ്സി സെബാസ്റ്റ്യന്റെ അധ്യക്ഷത വഹിച്ചു. സി.ജെ. മാത്യു ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. അംഗങ്ങൾക്ക് എൻസിസി കേഡറ്റ് അലീഷ സിബി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എത്സമ്മ മാത്യു, കുഞ്ഞമ്മ ജോസ്, ഡീന ജോയി, ഷിജി തോമസ്, റെന്നി ജോസ്, ഏബ്രഹാം കരിക്കണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
തൊണ്ടിയിൽ: തൊണ്ടിയിൽ സംഗമം ജനശ്രീമിഷൻ പ്രവർത്തകർ ഗാന്ധിജയന്തി ആഘോഷിച്ചു. പുഷ്പാർച്ചന നടത്തിയശേഷം ജോസഫ് നിരപ്പേൽ, എൻ.ജെ. ദേവസ്യ, ജോബി ജോസഫ്, സി. അനിൽകുമാർ, ബെന്നി ജോസഫ്, ദേവസ്യ കരിയാട്ടിൽ, ജോർജ് പള്ളിത്താഴെ എന്നിവർ പ്രസംഗിച്ചു.
എടൂർ: ആറളം മണ്ഡലം ചെടിക്കുളം കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെടിക്കുളം ടൗണിൽ ഗാന്ധി ജയന്തി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ഷിജി നടുപ്പറമ്പിൽ, പഞ്ചായത്തംഗം ജെസി ഉമ്മിക്കുഴി, ബൂത്ത് പ്രസിഡന്റ് ബിനു പന്നിക്കോട്ടിൽ, മണ്ഡലം ജനറൽ സെക്രട്ടറി റോബിൻമാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
ഇരിട്ടി: പായം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി അനുസ്മരണം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. റെയ്സ് കണിയാറക്കൽ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് തോമസ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ജോസുകുട്ടി തുണ്ടത്തിൽ, ബിജു കരിമാക്കി തുടങ്ങിയവർ പ്രസംഗിച്ചു.
കീഴ്പള്ളി: കീഴ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. മാങ്ങോട് നവീകരിച്ച ഗാന്ധി സ്തൂപം അനാച്ഛാദനവും പുഷ്പാർച്ചനയും സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിമ്മി അന്തീനാട്ട് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി വി.ടി. തോമസ്, കെ.എൻ. സോമൻ, ജോർജ് ആലാംപള്ളി, പി.സി. സോണി, ടി.എൻ. കുട്ടപ്പൻ, മാർഗരറ്റ് വെട്ടിയാംകണ്ടത്തിൽ, വി. ടി. ചാക്കോ, പി.എ. തോമസ്, പി.എം. ജോസ്, ബേബി തോമസ് എന്നിവർ പ്രസംഗിച്ചു.
കീഴ്പള്ളി വൈസ് മാൻ ക്ലബിന്റെ നേതൃത്വത്തിൽ കീഴ്പള്ളി ആയുർവേദ ഹോസ്പിറ്റലും പരിസരവും ശുചീകരിച്ചു. പ്രസിഡന്റ് സാബു മുരട്ടുപൂവത്തിങ്കൽ, വൈസ് പ്രിസിഡന്റ് പി.വി. സണ്ണി, സെക്രട്ടറി മാത്തുക്കുട്ടി പന്തപ്ലാക്കൽ, ട്രഷർ ജോളി പുത്തൻപുരക്കൽ, ബേബി കാശംകാട്ടിൽ, ജിമ്മി അന്തിനാട്ട്, പി.എം. ജോസ് കുര്യാക്കോസ് തടത്തിൽ എന്നിവർ നേതൃത്വം നൽകി.
കരിക്കോട്ടക്കരി: കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം ഗാന്ധിജയന്തി ദിനത്തിൽ സംഘടിപ്പിച്ച അനുസ്മരണപരിപാടി ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് മനോജ് എം. കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. സി. ചാക്കോ, കീഴ്പള്ളി മണ്ഡലം മുൻ പ്രസിഡന്റ് പി.സി. സോണി, ഐഎൻടിയുസി ജില്ലാ സെക്രട്ടറി കെ.സി.പീറ്റർ, ബെന്നി പുതിയാംപുറം, ജോയ് വടക്കേടം, വി.എം. തോമസ്, സിനോജ് കളരുപാറ, ബേബി ചിറ്റേത്ത്, റെന്നി ആലപ്പാട്ട്, ജോർജ് കാഞ്ഞമല, പി. ഷിന്റോ എന്നിവർ പ്രസംഗിച്ചു.
അങ്ങാടിക്കടവ്: അയ്യൻകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം ഡിസിസി ജനറൽ സെക്രട്ടറി ജെയ്സൺ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയിൻസ് മാത്യു അധ്യക്ഷത വഹിച്ചു. നേതാക്കളായ കുര്യാച്ചൻ പൈമ്പള്ളികുന്നേൽ, എം.കെ. വിനോദ്, ഷീജ സെബാസ്റ്റ്യൻ, ഐസക് ജോസഫ്, ജോസ് കുഞ്ഞ് തടത്തിൽ, കെ.എസ്. ശ്രീകാന്ത്, ഷിബോ കൊച്ചുവേലിക്കകത്ത്, സീമ സനോജ്, ബേബി കൂടപ്പാട്ട്, ടെൽബിൻ പാമ്പയ്ക്കൽ, സുനീഷ് തോമസ് എന്നിവർ പ്രസംഗിച്ചു.
തേർമല: ഇന്ത്യൻ നാഷണൽ കോൺഗ്രസ് തേർമല 159ാം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി രൂപത്തിൽ പുഷ്പാർച്ചന നടത്തി. ബൂത്ത് പ്രസിഡന്റ് ജോസ് കല്യാടിക്കൽ, ജോർജ് പുളിക്കകുന്നേൽ, നുച്യാട് മണ്ഡലം സെക്രട്ടറി കുര്യാക്കോസ് മണിപാടത്ത്, ജോയ് നെടുംകൊട്ടയിൽ, ഗണേശൻ തെറ്റത്ത്, സിയുസി പ്രസിഡന്റ് ബീന കുഴിവേലിൽ, ജയ്സൺ പള്ളിപ്പുറത്ത് എന്നിവർ പ്രസംഗിച്ചു.
ഇരിട്ടി: ലയൺസ് ക്ലബിന്റെ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇരിട്ടി എടക്കാനം റോഡ് ശുചീകരിച്ചു. പ്രസിഡന്റ് ജോസഫ് സ്കറിയയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണത്തിൽ ഡിസ്ട്രിക്ട് കാബിനറ്റ് അംഗങ്ങളായ ജി. ശിവരാമകൃഷ്ണൻ, കെ.ജെ. ജോസ്, വി.പി. സതീശൻ, ലയേൺ ലേഡീസ് ഫോറം ഡിസ്ട്രിക്ട് ചെയർപേഴ്സൺ വിൻസി സ്കറിയ, ക്ലബ് വൈസ് പ്രസിഡന്റ് സുരേഷ് മിലൻ എന്നിവർ പങ്കെടുത്തു.