വീ​ട്ടു​കാ​ർ ഉ​റ​ങ്ങി​ക്കി​ട​ക്ക​വെ വീ​ട് കു​ത്തി​ത്തു​റ​ന്ന് 15 പ​വ​ൻ ക​വ​ർ​ന്നു
Thursday, October 6, 2022 12:35 AM IST
ക​ണ്ണൂ​ർ: വീ​ട്ടു​കാ​ർ ഉ​റ​ങ്ങി​ക്കി​ട​ക്ക​വെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച 15 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു. റി​ട്ട. റെ​യി​ൽ​വെ ജീ​വ​ന​ക്കാ​ര​ൻ ചി​റ​ക്ക​ൽ പ​ണ്ണേ​രി മു​ക്കി​ലെ ശ്രീപ​ർ​ണ്ണ​ത്തി​ൽ ദാ​മോ​ദ​ര​ന്‍റെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ മൂ​ന്നി​ന് രാ​ത്രി മോ​ഷ​ണം ന​ട​ന്ന​ത്. ദാ​മോ​ദ​ര​നും ഭാ​ര്യ ഗി​രി​ജ​യും മ​ക​ളു​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്.
ടെ​റ​സ് വ​ഴി വീ​ടി​ന്‍റെ മു​ക​ൾനി​ല​യി​ലെ​ത്തി​യ മോ​ഷ്ടാ​വ് വാ​തി​ൽ കു​ത്തി​ത്തു​റ​ന്നാ​ണ് അ​ക​ത്തു ക​ട​ന്ന​ത്.
രാ​വി​ലെ ഉ​റ​ക്ക​മു​ണ​ർ​ന്ന വീ​ട്ടു​കാ​ർ അ​ടു​ക്ക​ള​യു​ടെ​യും അ​ക​ത്തെ മു​റി​ക​ളു​ടെ​യും വാ​തി​ൽ തു​റ​ന്ന​നി​ല​യി​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. ഗി​രി​ജ​യു​ടെ പ​രാ​തി​യി​ൽ വ​ള​പ​ട്ട​ണം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.