കാ​ലാ​ങ്കി​യി​ൽ ഒ​രു​ങ്ങി, ട്രീ ​ഹൗ​സ് ടൂ​റി​സം
Thursday, October 6, 2022 12:35 AM IST
ഉ​ളി​ക്ക​ൽ: കാ​ലാ​ങ്കി​യു​ടെ ടൂ​റി​സം മേ​ഖ​ല​യി​ൽ പു​ത്ത​ൻ പ്ര​തീ​ക്ഷ​ക​ളു​ണ​ർ​ത്തി ട്രീ ​ഹൗ​സ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. കാ​ലാ​ങ്കി ഇ​ക്കോ ടൂ​റി​സം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച ട്രീ ​ഹൗ​സ് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ണ്ട് മു​റി​ക​ളു​ള്ള ട്രീ ​ഹൗ​സി​ലി​രു​ന്ന് സൂ​ര്യാ​സ്ത​മ​യ​വും താ​ഴ്വാ​ര കാ​ഴ്ച​ക​ളും കാ​ണാ​ൻ ക​ഴി​യു​മെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.
ടൂ​റി​സം സെ​ക്ര​ട്ട​റി ജോ​യി ചേ​ക്കാം​ത​ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു​ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ലാ​ണ് ട്രീ ​ഹൗ​സ് നി​ർ​മി​ച്ച​ത്.
മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​വി​ടെ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ജി​ല്ല​യി​ലെ പു​തി​യ ടൂ​റി​സം കേ​ന്ദ്ര​മാ​യി വ​ള​ർ​ന്നു​വ​രു​ന്ന കാ​ലാ​ങ്കി​ക്ക് ട്രീ ​ഹൗ​സ് മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു. ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ചാ​ക്കോ പാ​ല​ക്ക​ലോ​ടി, ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഇ​ന്ദി​ര പു​രു​ഷോ​ത്ത​മ​ൻ, ബി​ജു വെ​ങ്ങ​ല​പ്പ​ള്ളി, മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് വ​ർ​ഗീ​സ്, കാ​ലാ​ങ്കി ഇ​ക്കോ ടൂ​റി​സം പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് കു​ഴി​യം​പ്ലാ​വി​ൽ, ദേ​വ​സ്യാ​ച്ച​ൻ കേ​ളി​മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ലാ​ങ്കി​യി​ൽ നാ​ല് വ്യൂ ​പോ​യി​ന്‍റു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തി​നോ​ടു ചേ​ർ​ന്ന് അ​പ്പ​ർ കാ​ലാ​ങ്കി​യി​ലാ​ണ് ട്രീ ​ഹൗ​സ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.