ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ മി​ക​ച്ച സ്റ്റേ​ഡി​യം ഒ​രു​ക്കും: കെ. ​സു​ധാ​ക​ര​ൻ എം​പി
Tuesday, December 6, 2022 12:59 AM IST
ക​ണ്ണൂ​ർ: കാ​യി​ക മേ​ഖ​ല​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ തൊ​ട്ട​ടു​ത്ത ര​ണ്ടു സ്റ്റേ​ഡി​യ​ങ്ങ​ൾ സം​യോ​ജി​പ്പി​ച്ച് സി​എ​സ്ആ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് മി​ക​ച്ച സ്റ്റേ​ഡി​യം ഒ​രു​ക്കു​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​പി. ഈ ​പ​ദ്ധ​തി സം​ബ​ന്ധി​ച്ച് നാ​ളെ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഹാ​ളി​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​പി. കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് ചെ​സ് മ​ത്സ​ര​ത്തോ​ടെ തു​ട​ക്ക​മാ​യി. സ്‌​പോ​ർ​ട്‌​സ് കൗ​ൺ​സി​ൽ ഹാ​ളി​ൽ ന​ട​ന്ന ചെ​സ് മ​ത്സ​രം ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​കെ. സു​രേ​ഷ് ബാ​ബു, അം​ഗ​ങ്ങ​ളാ​യ എ. ​മു​ഹ​മ്മ​ദ് അ​ഫ്‌​സ​ൽ, എ​ൻ.​പി. ശ്രീ​ധ​ര​ൻ, ഇ. ​വി​ജ​യ​ൻ, ജി​ല്ലാ സ്‌​പോ​ർ​ട്‌​സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​കെ. പ​വി​ത്ര​ൻ, ഷി​നി​ത്ത് പാ​ട്യം, കെ. ​പ്ര​സീ​ത, സ​രി​ൻ ശ​ശി, റ്റൈ​നി സൂ​സ​ൻ ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ആ​റി​ന് പേ​രാ​വൂ​ർ തൊണ്ടി യിൽ എ​ച്ച് എ​സ് ഗ്രൗ​ണ്ടി​ൽ ആ​ർ​ച്ച​റി, ക​ണ്ണൂ​ർ സ്‌​പോ​ർ​ട്‌​സ് കൗ​ൺ​സി​ൽ ഹാ​ളി​ൽ പ​ഞ്ച​ഗു​സ്തി, ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ ത​ല​ശേ​രി ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ക്രി​ക്ക​റ്റ്, എ​ട്ടി​ന് ക​ണ്ണൂ​ർ ജി​വി​എ​ച്ച്എ​സ്എ​സി​ൽ ബാ​സ്‌​ക്ക​റ്റ്‌​ബോ​ൾ, ഇ​രി​ണാ​വ് മി​നി സ്റ്റേ​ഡി​യ​ത്തി​ൽ വ​ടം​വ​ലി, എ​ട്ട്, ഒ​ൻ​പ​ത് തീ​യ​തി​ക​ളി​ൽ മാ​ടാ​യി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ബാ​ഡ്മി​ന്‍റ​ൻ, ക​ണ്ണൂ​ർ പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ഫു​ട്‌​ബോ​ൾ, ഒ​ൻ​പ​ത്, 10 തീ​യ​തി​ക​ളി​ൽ പി​ണ​റാ​യി​യി​ൽ നീ​ന്ത​ൽ, ക​ള​രി, 10 ന് ​മാ​ങ്ങാ​ട്ടു​പ​റ​മ്പ് സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ൽ അ​ത്ല​റ്റി​ക്‌​സ്, ക​തി​രൂ​രി​ൽ ക​ബ​ഡി, 11 ന് ​പാ​ണ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് വോ​ളി​ബോ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ വോ​ളി​ബോ​ൾ എ​ന്നി​വ ന​ട​ക്കും.