സ്പോ​ര്‍​ട്സ് സ്‌​കൂ​ളു​ക​ളി​ലേ​ക്കു​ള്ള സെ​ല​ക്‌​ഷ​ന്‍ ട്ര​യ​ല്‍​സ് ഇ​ന്ന് തുടങ്ങും
Saturday, January 28, 2023 1:26 AM IST
ക​ണ്ണൂ​ര്‍: സം​സ്ഥാ​ന കാ​യി​ക വ​കു​പ്പി​നു കീ​ഴി​ലു​ള്ള തി​രു​വ​ന​ന്ത​പു​രം ജി.​വി.​രാ​ജ സ്പോ​ര്‍​ട്സ് സ്‌​കൂ​ള്‍, ക​ണ്ണൂ​ര്‍ സ്പോ​ര്‍​ട്സ് സ്‌​കൂ​ള്‍, തൃ​ശൂ​ര്‍ സ്പോ​ര്‍​ട്‌​സ് ഡി​വി​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സെ​ല​ക്‌​ഷ​ന്‍ ട്ര​യ​ല്‍​സ് ഇ​ന്നാ​രം​ഭി​ക്കും. ജി​ല്ല​യി​ല്‍ മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ട്ര​യ​ല്‍​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ല​ല്ല ട്ര​യ​ല്‍​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഏ​തു ജി​ല്ല​ക്കാ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ട്ര​യ​ല്‍​സി​ല്‍ പ​ങ്കെ​ടു​ക്കാം.
ഇ​ന്ന് വ​യ​ക്ക​ര ഗ​വ എ​ച്ച്എ​സ്എ​സി​ലും 30ന് ​ഇ​രി​ട്ടി എം​ജി കോ​ള​ജി​ലും ക​ണ്ണൂ​ര്‍ പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ലു​മാ​ണ് ട്ര​യ​ല്‍​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ട്ര​യ​ല്‍​സ് രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കും. ആ​റു മു​ത​ല്‍ 11 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​വേ​ണ്ടി​യാ​ണ് ട്ര​യ​ല്‍​സ് ന​ട​ത്തു​ന്ന​ത്. 9,10 ക്ലാ​സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് സം​സ്ഥാ​ന​ത​ല​ത്തി​ല്‍ മെ​ഡ​ല്‍ നേ​ടി​യ​വ​ര്‍​ക്കു മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. അ​ത്‌​ല​റ്റി​ക്സ്, ബോ​ക്സിം​ഗ്, ജൂ​ഡോ, ക്രി​ക്ക​റ്റ് (പെ​ണ്‍​കു​ട്ടി​ക​ള്‍), താ​യ്ക്കോ​ണ്ടോ (പെ​ണ്‍​കു​ട്ടി​ക​ള്‍), വോ​ളി​ബോ​ള്‍, ബാ​സ്‌​ക​റ്റ്ബോ​ള്‍, ഹോ​ക്കി, റ​സ്‌​ലിം​ഗ് എ​ന്നീ ഇ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ട്ര​യ​ല്‍​സ് ന​ട​ത്തു​ന്ന​ത്. ഫു​ട്ബോ​ളി​നു​ള്ള സെ​ല​ക്‌​ഷ​ന്‍ ട്ര​യ​ല്‍​സ് ഇ​തി​നോ​ടൊ​പ്പം ഉ​ണ്ടാ​യി​രി​ക്കി​ല്ല. ട്ര​യ​ല്‍​സി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന കു​ട്ടി​ക​ള്‍ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റും ആ​ധാ​ര്‍ കാ​ര്‍​ഡും ര​ണ്ടു പാ​സ്പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ​യും നി​ര്‍​ബ​ന്ധ​മാ​യും കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​റു​ക​ള്‍- അ​ത് ല​റ്റി​ക്സ്- 9744583819, ബോ​ക്സിം​ഗ്- 807872 9176, ജൂ​ഡോ- 9020523931, ക്രി​ക്ക​റ്റ്- 9745832762, താ​യ്ക്കോ​ണ്ടോ- 9744934028, വോ​ളി​ബോ​ള്‍- 9747620308, ബാ​സ്‌​ക്ക​റ്റ്ബോ​ള്‍- 9562374762, ഹോ​ക്കി- 9747578311, റ​സ് ലിം​ഗ് - 9847324168.