ഭ​ര​ണാ​നു​മ​തി
Sunday, March 19, 2023 1:41 AM IST
ശ്രീ​ക​ണ്ഠ​പു​രം: ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ര്‍​ഡി​ല്‍ ചേ​മ​ങ്ങാ​ട് തോ​ടി​നു കു​റു​കെ വി​സിബി കം ​ബ്രി​ഡ്ജ് നി​ര്‍​മി​ക്കു​ന്ന​തി​ന് 75 ല​ക്ഷം രൂ​പ​യു​ടെ​യും, മീ​ന്‍​കു​ഴി​ചാ​ലി​ല്‍ വ​ള​ക്കൈ തോ​ടി​നു കു​റു​കെ വിസിബി കം ​ബ്രി​ഡ്ജ് നി​ര്‍​മി​ക്കു​ന്ന​തി​ന് 50 ല​ക്ഷം രൂ​പ​യു​ടെ​യും ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു. ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ 2022-23 വ​ർ​ഷ​ത്തെ പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ നി​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​സ്തു​ത പ​ദ്ധ​തി​ക​ള്‍ യ​ഥാ​ര്‍​ത്ഥ്യ​മാ​കു​ന്ന​തോ​ടു​കൂ​ടി കൃ​ഷി​ക്കാ​വ​ശ്യ​മാ​യ ജ​ല​സേ​ച​നം ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നും ജ​ല​സേ​ച​ന സൗ​ക​ര്യ​ങ്ങ​ൾ വി​പു​ല​പെ​ടു​ത്തു​ന്ന​തി​നും സാ​ധി​ക്കും. കൂ​ടാ​തെ ഈ ​പ്ര​ദേ​ശ​ത്തെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​ക്കു​ന്ന​വ​ര്‍​ക്ക് ഈ ​പ​ദ്ധ​തി​ക​ള്‍ ഉ​പ​കാ​ര​പ്ര​ദ​മാ​കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.