യൂണി​റ്റ് സ​മ്മേ​ള​നം
Wednesday, March 22, 2023 1:13 AM IST
ക​ണ്ണൂ​ർ: കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വി​വി​ധ സ്കോ​ള​ർ​ഷി​പ്പു​ക​ൾ കൃ​ത്യ​മാ​യി ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്ന് കെ​എ​സ്‌യു ​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​മു​ഹ​മ്മ​ദ് ഷ​മ്മാ​സ്. ക​ണ്ണൂ​ർ കൃ​ഷ്‌​ണ​മേ​നോ​ൻ സ്മാ​ര​ക ഗ​വ: വ​നി​താ കോ​ള​ജ് കെ​എ​സ്‌യു യൂ​ണി​റ്റ് സ​മ്മേ​ള​നം കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ. ​ച​ന്ദ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്‌യു ​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ​ർ​ഹാ​ൻ മു​ണ്ടേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ഷി​ത്ത് അ​ശോ​ക​ൻ, ഫി​ദ ഷെ​റി​ൻ, ഇ. ​ഹ​ർ​ഷ, കെ. ​ന​ന്ദ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ളേ​ജി​ലെ ജിം​നാ​സ്റ്റി​ക്സ് കാ​യി​ക താ​ര​ങ്ങ​ൾ​ക്കു​ള്ള ജെ​ഴ്‌​സി വി​ത​ര​ണ​വും വി​വി​ധ മ​ത്സ​ര പ​രി​പാ​ടി​ക​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു. യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി തീ​ർ​ഥ നാ​രാ​യ​ണ​നെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.