പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി
Friday, March 24, 2023 12:52 AM IST
ചെ​റു​പു​ഴ: ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​ക്കെ​തി​രേ ന​ട​ക്കു​ന്ന അ​പ​വാ​ദ പ്ര​ചാ​ര​ണ​ത്തി​നെ​തി​രേ​യും കെ.​ടി. ജ​ലീ​ൽ എം​എ​ൽ​എ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ​യും പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി എ​കെ​സി​സി ചെ​റു​പു​ഴ മേ​ഖ​ലാ ക​മ്മി​റ്റി ചെ​റു​പു​ഴ ടൗ​ണി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. ചെ​റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തു നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം ചെ​റു​പു​ഴ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന യോ​ഗം പാ​ടി​യോ​ട്ടു​ചാ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ വി​കാ​രി ഫാ. ​മാ​ത്യു ക​ല്ലി​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​കെ​സി​സി ചെ​റു​പു​ഴ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ജാ​തി​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​താ ട്ര​ഷ​റ​ർ ഫി​ലി​പ്പ് വെ​ളി​യ​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ബേ​ബി തോ​ട്ട​ത്തി​ൽ, സാ​ബു പ​ടി​ഞ്ഞാ​റേ​ൽ, ജോ​യി​ച്ച​ൻ പ​റ​മ്പി​ൽ, ജോ​ർ​ജ് ഇ​ട്ടി​യ​പ്പാ​റ, മാ​ത്യു ത​റ​പ്പേ​ൽ, തോ​മ​സ് കോ​യി​ക്ക​ൽ, തോ​മ​സ് ജാ​തി​കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.