ആ​ദ്യ​ദി​നം കാ​മ​റ​യി​ൽ കു​ടു​ങ്ങി​യ​വർ 2437
Tuesday, June 6, 2023 12:59 AM IST
മ​ട്ട​ന്നൂ​ർ: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ത​ട​യാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ്ഥാ​പി​ച്ച എ​ഐ കാ​മ​റ​ക​ളി​ൽ ആ​ദ്യ​ദി​ന​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്ന് കു​ടു​ങ്ങി​യ​ത് 2437പേ​ർ. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​ർ​ക്ക് പി​ഴ അ​ട​യ്ക്കാ​നു​ള്ള നോ​ട്ടീ​സ് ഇ​ന്ന് അ​യ​ച്ചു തു​ട​ങ്ങും. 200 ൽ ​അ​ധി​കം ആ​ർ​സി ഉ​ട​മ​ക​ൾ​ക്ക് അ​യ​യ്ക്കാ​നു​ള്ള നോ​ട്ടീ​സ് ഇ​ന്ന​ലെ ത​ന്നെ ത​യാ​റാ​ക്കി വ​ച്ചി​രു​ന്നു. ബാ​ക്കി​യു​ള്ള​വ​ർ​ക്ക് ഇ​ന്ന് അ​യ​ച്ചു തു​ട​ങ്ങും.
ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ഹെ​ൽ​മ​റ്റ് ഇ​ടാ​തെ പോ​കു​ന്ന​ത്, സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​ത്ത​ത് തു​ട​ങ്ങി​യവ​യാ​ണ് കാ​മ​റ​യി​ൽ കു​ടു​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്ച കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന മ​ട്ട​ന്നൂ​രി​ലെ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ർ​ടി​ഒ ഓ​ഫീ​സ് നേ​ര​ത്തെ സ​ജ്ജ​മാ​യി​രു​ന്നു.
മ​ട്ട​ന്നൂ​ർ വെ​ള്ളി​യാം​പ​റ​മ്പി​ലെ ആ​ർ​ടി​ഒ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഓ​ഫീ​സി​ൽ നി​ന്നാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും ക്രോ​ഡീ​ക​രി​ക്കു​ക​യും പി​ഴചു​മ​ത്തി നോ​ട്ടീ​സ് അ​യ​യ്ക്കു​ക​യും ചെ​യ്യു​ന്ന​ത് ചെ​യ്യു​ന്ന​ത്.
സി​സ്റ്റം അ​ഡ്മി​നി​ട്രേ​ഷ​ൻ, സൂ​പ്പ​ർ​വൈ​സ​ർ, ഓ​പ്പ​റേ​റ്റ​ർ​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 50 എ​ഐ കാ​മ​റ​ക​ളാ​ണ് ജി​ല്ല​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ ര​ണ്ടെ​ണ്ണം പാ​ർ​ക്കിം​ഗ് വ​യ​ലേ​ഷ​ൻ ഡി​റ്റ​ക്ഷ​ൻ കാ​മ​റ​ക​ളാ​ണ്. കാ​മ​റ​ക​ളി​ൽ പ​തി​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ൺ​ട്രോ​ൾ റൂ​മി​ൽ എ​ത്തി​യ ശേ​ഷം ഓ​രോ​ ജി​ല്ല​ക​ളി​ലേ​ക്കു​ള്ള​ത് അ​താ​ത് ആ​ർ​ടി​ഒ ഓ​ഫീ​സു​ക​ളി​ലേ​ക്ക് ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ക.