സിഐടിയു ഏരിയാ കൺവെൻഷൻ
1224702
Sunday, September 25, 2022 11:20 PM IST
കൊട്ടാരക്കര : ഒക്ടോബർ 23, 24,25 തീയതികളിൽ കൊല്ലത്ത് നടക്കുന്ന സിഐടിയു ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള തൊഴിലാളി റാലിയിൽ കൊട്ടാരക്കര ഏരിയായിൽ നിന്നും 5000 പേരെ പങ്കെടുപ്പിക്കുവാൻ കൊട്ടാരക്കര അബ്ദുൾ മജീദ് സ്മാരകത്തിൽ ചേർന്ന സിഐടിയു ഏരിയ കൺവൻഷൻ തീരുമാനിച്ചു.
ഒക്ടോബർ 5 ന് മുമ്പ് പ്രചരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും വിവിധ വിഷയങ്ങളിൽ സെമിനാർ നടത്താനും തീരുമാനിച്ചു. കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം ബാബു അധ്യക്ഷനായി. ആർ രാജേഷ് ,ജി ഗോപി ,ജി ഉദയകുമാർ, സി മുകേഷ്, സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം മുരളി മടന്ത കോട്, സി പി എം ഏരിയാ സെക്രട്ടറി പി കെ ജോൺസൻ, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി വി രവീന്ദ്രൻ നായർ, ജില്ലാ കമ്മിറ്റി അംഗം എസ് ആർ രമേശ്, സി പി എം ഏരിയാ കമ്മിറ്റി അംഗം എൻ ബേബി, എൽ ഗീത, ഷാഹിമോൾ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ : എം ബാബു ( പ്രസിഡന്റ്), സി മുകേഷ് ( സെക്രട്ടറി ).
അപേക്ഷ ക്ഷണിച്ചു
കൊല്ലം: കെല്‍ട്രോണില്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0474 2731061.