പ്രചാരവേലകരായി ഇടതു വലതു മുന്നണികള്‍ മാറിയെന്ന് ബിജെപി
1262801
Saturday, January 28, 2023 10:42 PM IST
അഞ്ചല്‍ : രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ പ്രചാരവേലകരായി സംസ്ഥാനത്തെ ഇടതു വലതു മുന്നണികളും ഇവരുടെ യുവജന സംഘടനകളും മാറി എന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ ബി.ബി ഗോപകുമാര്‍ പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന് അനില്‍ ആന്റണി പോലും പറയുന്നു ബിബിസിയോട് അമിത പ്രേമം കാണിക്കുന്നവര്‍ ഇന്ത്യക്കാരല്ല എന്ന്. എന്നാല്‍ സിപിഎം ഡിവൈഎഫ്ഐ കോണ്‍ഗ്രസ് സംഘടനകള്‍ എല്ലാം ഇപ്പോള്‍ ബിബിസിക്ക് വിധേയമായി പ്രവര്‍ത്തിക്കുകയാണെന്നും ഗോപകുമാര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നടപടികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കുന്ന നിലപാടിലും പ്രതിഷേധിച്ചു ബിജെപി അഞ്ചല്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പദയാത്രയുടെ ഒന്നാം ദിനം സമാപനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഗോപകുമാര്‍.
ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ജി. ബാലചന്ദ്രൻപിള്ള അധ്യക്ഷനായി. ജാഥാ ക്യാപറ്റന് ബിജെപി മണ്ഡലം പ്രസിഡന്റ് എസ് ഉമേഷ് ബാബു, സംസ്ഥാന കൗൺസിൽ അംഗം ആയൂർ മുരളി, എസ് സി. മോർച്ച ജില്ലാ പ്രസിഡന്റ് ബി. ബബുൽദേവ്, മണ്ഡലം ജനറൽ സെക്രട്ടറി ഗിരീഷ് അമ്പാടി, ജില്ലാസെൽ കൺവീനർ സുമൻ ശ്രീനിവാസൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആലഞ്ചേരി ജയചന്ദ്രൻ, കെ. എസ്. ബാബു രാജൻ എന്നിവർ പ്രസംഗിച്ചു.