പുന്നപ്ര ചള്ളി കടപ്പുറത്ത് വീണ്ടും ഡോൾഫിൻ അടിഞ്ഞു
1570478
Thursday, June 26, 2025 8:01 AM IST
അമ്പലപ്പുഴ: പുന്നപ്ര ചള്ളി കടപ്പുറത്ത് വീണ്ടും ഡോൾഫിൻ അടിഞ്ഞു. ഇന്നലെ വൈകിട്ട് ഏഴോടെയാണ് ഏകദേശം ഒരു മീറ്റർ നീളം വരുന്ന ഡോൾഫിൻ അടിഞ്ഞത്. തല കണ്ടെയ്നറിൽ ഇടിച്ചു രക്തം വാർന്ന അവസ്ഥയിലാണ് ജഡം പാറക്കൂട്ടത്തിനിടയിൽ അടിഞ്ഞത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഏകദേശം ആറടി യോളം നീളവും നാല്പതു കിലോ തൂക്കവും വരുന്ന ഡോൾഫിൻ ഇവിടെ തന്നെ അടിഞ്ഞത്. ദിവസങ്ങൾക്കു മുമ്പ് പുറക്കാട്, പുന്തല തീരങ്ങളിൽ കൂറ്റൻ തിമിംഗലമടിഞ്ഞത് ആശങ്ക പരത്തിയിരുന്നു.