അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ പുന്നപ്ര ഇഎംഎസ് കമ്യൂണിറ്റി ഹാളിൽ
1570465
Thursday, June 26, 2025 7:56 AM IST
അമ്പലപ്പുഴ: ഓർമകളുടെ ഇടിമുഴക്കം അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ ഇന്ന് പുന്നപ്ര ഇഎം എസ് കമ്യൂണിറ്റി ഹാളിൽ നടക്കും. സാംസ്കാരിക പ്രതിരോധ സമിതിയും സുശീല ഗോപാലൻ പഠന ഗവേഷണ കേന്ദ്രവും സംയുക്തമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായാണ് അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ എന്ന പേരിൽ ഇത് സംഘടിപ്പിക്കുന്നത്.
സംഗീത ശില്പം, നാടകം, സ്കിറ്റ്, ഡോക്യുമെന്ററി പ്രദർശനം തുടങ്ങി വിവിധ പരിപാടികൾ കോർത്തിണക്കി ഇന്നു രണ്ടി ന് നടത്തുന്ന പരിപാടി സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്യും. ജനാധിപത്യം ധ്വംസിച്ച കറുത്ത നാളുകളുടെ ഓർമപ്പെടൽ എന്ന വിഷയത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാർ പ്രഭാഷണം നടത്തും. സംഘാടക സമിതി ചെയർമാൻ എച്ച്. സലാം എംഎൽഎ അധ്യക്ഷനാകും.